Wednesday, May 1, 2024
-Advertisements-
KERALA NEWS"ഒരു നാലപതുകാരന്റെ ഇരുപത്തിയൊന്നുകാരി പെണ്ണ്" അനൂപ് മേനോനും പ്രിയാ വാര്യരും പ്രധാനകഥപാത്രങ്ങളിൽ സിനിമയെത്തുന്നു, സംവിധാനം വി...

“ഒരു നാലപതുകാരന്റെ ഇരുപത്തിയൊന്നുകാരി പെണ്ണ്” അനൂപ് മേനോനും പ്രിയാ വാര്യരും പ്രധാനകഥപാത്രങ്ങളിൽ സിനിമയെത്തുന്നു, സംവിധാനം വി കെ പ്രകാശ്

chanakya news
-Advertisements-

ട്രിവാൻഡ്രം ലോഡ്ജെന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം വി കെ പ്രകാശും അനൂപ് മേനോനും ഒന്നിച്ചുകൊണ്ട് പുതിയത് സിനിമ വരുന്നു. ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി പെണ്ണ് എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിൽ നായിക വേഷമണിയുന്നത് പ്രിയ വാര്യരാണ്. പുതിയ സിനിമാ സംബന്ധിച്ച് ഉള്ള കാര്യം അനൂപ് മേനോൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്.

ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളുടെ വേഷമണിയുന്നത് അനൂപ് മേനോനും പ്രിയ വാര്യരുമാണ്. കൂടാതെ ചിത്രത്തിന് തിരക്കഥ എഴുതുന്നതും അനൂപ് മേനോനാണ്. ചിത്രത്തിൽ അഭിനയിക്കുന്ന മറ്റു കഥാപാത്രങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഒരു നാല്പതുകാരന്റെ ഇരുപത്തിയൊന്നുകാരി പെണ്ണ് എന്ന ചിത്രം നിർമ്മിക്കുന്നത് ഡിക്‌സൺ പോഡുത്താസ് ആണ്.

-Advertisements-