Wednesday, May 1, 2024
-Advertisements-
KERALA NEWSസ്വപ്ന സുരേഷിനെ സംരക്ഷിക്കുന്നത് സിപിഎം: അവരെവിടെയുണ്ടെന്നുള്ള കാര്യം പോലീസിന് അറിയാമെന്ന് കെ സുരേന്ദ്രൻ

സ്വപ്ന സുരേഷിനെ സംരക്ഷിക്കുന്നത് സിപിഎം: അവരെവിടെയുണ്ടെന്നുള്ള കാര്യം പോലീസിന് അറിയാമെന്ന് കെ സുരേന്ദ്രൻ

chanakya news
-Advertisements-

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രധാനിയായ സ്വപ്ന സുരേഷ് എവിടെയുണ്ടെന്നുള്ള കാര്യം സർക്കാരിനും സിപിഎമ്മിനും അറിയാമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒളിവിൽ കഴിയുന്ന സ്വപ്നയ്ക്ക് ചാനലിൽ ശബ്ദരേഖ എത്തിക്കുന്നതിന് വേണ്ടിയുള്ള സൗകര്യം ചെയ്തുകൊടുക്കുന്നത് സിപിഎം ആണെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. നിലവിലെ സാഹചര്യത്തിൽ നിന്നും സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനേയും സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള സഹായമാണ് സ്വപ്ന സുരേഷ് ചെയ്യുന്നത്.

തനിക്ക് സഹായം ചെയ്യുന്നവരെ തിരിച്ചും സഹായിക്കുന്നു എന്നുള്ള നയമാണ് ശബ്ദരേഖ ലൂടെ അവർ ചെയ്തിരിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള കേസ് കസ്റ്റംസ് അന്വേഷിക്കുമ്പോൾ ഒരാൾ ഒളിവിലിരുന്ന് അന്വേഷണത്തിന്റെ വഴി അടയ്ക്കുകയാണ് ചെയ്യുന്നത്. അവരെ ആരാണ് നിലവിൽ സഹായിക്കുന്നതെന്നുള്ള കാര്യങ്ങളും പുറത്തു വരണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

-Advertisements-