Wednesday, May 1, 2024
-Advertisements-
NATIONAL NEWSപെട്രോൾ പമ്പിൽ നിന്ന് കുപ്പിയിൽ ഇന്ധനം നൽകാത്തതിനെ തുടർന്ന് യുവാവ് ക്യാബിനിലേക്ക് പാമ്പിനെ വലിച്ചെറിഞ്ഞു: വീഡിയോ

പെട്രോൾ പമ്പിൽ നിന്ന് കുപ്പിയിൽ ഇന്ധനം നൽകാത്തതിനെ തുടർന്ന് യുവാവ് ക്യാബിനിലേക്ക് പാമ്പിനെ വലിച്ചെറിഞ്ഞു: വീഡിയോ

chanakya news
-Advertisements-

പെട്രോൾ വാങ്ങാൻ പമ്പിലെത്തിയ യുവാവിന് കുപ്പിയിൽ ഇന്ധനം നൽകാഞ്ഞതിൽ പ്രകോപിതനായതിനെ തുടർന്ന് പെട്രോൾ പമ്പ് ഓഫീസിലെ ജീവനക്കാർക്ക് നേരെ ജീവനുള്ള പാമ്പിനെ വലിച്ചെറിഞ്ഞു. തുടർന്ന് പാമ്പ് ഓഫീസിലൂടെ ഇഴഞ്ഞുനീങ്ങിയതിനെ തുടർന്ന് പരിഭ്രാന്തരായ ജീവനക്കാർ പേടിച്ചു പുറത്തു ചാടുകയായിരുന്നു. മഹാരാഷ്ട്രയിലെ മുംബൈ മൽക്കാപൂർ റോഡിലെ ചൗധരി പെട്രോൾ സ്റ്റേഷനിലാണ് കഴിഞ്ഞ തിങ്കളാഴ്ച ഇത്തരമൊരു സംഭവമുണ്ടായത്.

ഇയാൾ പാമ്പ് പിടുത്തക്കാരൻ ആണെന്നാണ് കരുതുന്നത്. നിലവിലെ നിയമമനുസരിച്ച് കുപ്പിയിൽ പെട്രോൾ നൽകരുതെന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾക്ക് പെട്രോൾ നിരസിച്ചത്. തുടർന്ന് പ്രകോപിതനായ യുവാവ് ജീവനക്കാരുടെ ക്യാബിനുള്ളിലേക്ക് തന്റെ കയ്യിലിരുന്ന സഞ്ചിയിൽ നിന്നും പുറത്തെടുത്ത ജാറിനുള്ളിലെ പാമ്പിനെ വലിച്ചെറിയുകയായിരുന്നു. പെട്രോൾ പമ്പിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. സംഭവത്തെ തുടർന്ന് യുവാവിനെതിരെ പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

-Advertisements-