Wednesday, May 1, 2024
-Advertisements-
KERALA NEWSസംസ്ഥാനത്ത് കോവിഡ് മരണം മറച്ചുവെക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈല

സംസ്ഥാനത്ത് കോവിഡ് മരണം മറച്ചുവെക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈല

chanakya news
-Advertisements-

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണം മറച്ചുവെക്കുന്നില്ലെന്നും മരണം മറച്ചുവെക്കുന്ന തരത്തിൽ പ്രചാരണം നടത്തുന്നത് ശരിയല്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. ആലപ്പുഴ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഫലവും മെഡിക്കൽ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുമാണ് മരണം സംബന്ധിച്ചുള്ള കാര്യം സ്ഥിരീകരിക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു. എന്നാൽ കോവിഡ് ഫലം വരാൻ താമസമുണ്ടാകുന്നത് ആലപ്പുഴ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ അയക്കേണ്ടി വരുന്നതിനാലാണ്.

മരണം തരംതിരിച്ച് ഒഴിവാക്കുന്ന സർക്കാറിനെതിരെ ഉയർന്നുവരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് രോഗവ്യാപനം കൂടുന്നതോടെ മരണങ്ങളുടെ പട്ടികയിൽ നിന്നും മരണങ്ങളുടെ എണ്ണവും കൂടുന്നതായാണ് ആരോപണമുയർന്നത്. കോവിഡ് വൈറസ് മൂലം കൂടുതൽ പേർ മരണപ്പെട്ട ജൂലൈ മാസം പല കാരണങ്ങളാലും 22 മരണങ്ങൾ കോവിഡ് പട്ടികയിൽ നിന്നും ഒഴിവാക്കിയിരുന്നു. മരിച്ചവരിൽ പലർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും എല്ലാ കേസുകളിലും മരണകാരണം കോവിഡാണെന്ന് കാണാനാവില്ലെന്ന മാർഗ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതെന്നും സർക്കാർ വിശദീകരിക്കുന്നത്.

ക്യാൻസർ, ഹൃദ്രോഗം, വൃക്കരോഗികൾ തുടങ്ങിയവർക്ക് കോവിഡ് ഗുരുതരമായി ബാധിക്കുന്നവരാണെന്നിരിക്കെ ഇവർ മരണപ്പെട്ടാൽ മരണം കോവിഡ് പട്ടികയിൽ ഉൾപ്പെടുത്തുന്നില്ലെന്നാണ് പരാതി ഉയർന്നത്. എന്നാൽ ഗുരുതരമായ രീതിയിലുള്ള മറ്റു രോഗങ്ങളുള്ളവർ മരിച്ചാലും കോവിഡ് സ്ഥിരീകരിച്ചതുകൊണ്ട് മാത്രം കോവിഡ് മരണമാകില്ലെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

-Advertisements-