Monday, May 6, 2024
-Advertisements-
KERALA NEWSബ്രിട്ടീഷുകാർ വെടിവെച്ച് കൊന്ന ബബിയ ; ഭഗവാനെ കാണാൻ മുതല ക്ഷേത്ര നടയിൽ വൈറലായ ചിത്രത്തിന്...

ബ്രിട്ടീഷുകാർ വെടിവെച്ച് കൊന്ന ബബിയ ; ഭഗവാനെ കാണാൻ മുതല ക്ഷേത്ര നടയിൽ വൈറലായ ചിത്രത്തിന് പിന്നിലെ കഥ ഇങ്ങനെ

chanakya news
-Advertisements-

ദൈവത്തിന്റെ സ്വന്തം നാട് എന്ന് പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ദേവി ദേവൻമാരുടെ ജൻമ്മനാടാണ് കേരളം. “സപ്ത ഭാഷ സംഗമ ഭൂമിയായ കാസറഗോഡ് ജില്ല ആചാര അനുഷ്‌ടനാഗ്ഗളിലും സാംസ്‌കാരിക തനിമയിലും മുന്നിൽ പന്തിയിലാണ്. അതിപ്രാചീനകാലം മുതൽ തടാകമദ്ധ്യേ സ്ഥിതി ചെയ്യുന്ന അനന്തപുരം ക്ഷേത്രം മുതലയുടെ സാന്നിധ്യത്താൽ പ്രസിദ്ധമാണ്. കാസറഗോഡ് ജില്ലയിലെ കുമ്പളയിൽ നായിക്കാപ്പ് എന്ന സ്ഥലത്ത് തെക്കു ഭാഗത്തായാണ് ഐശ്വര്യപൂർണ്ണമായ ശ്രീ അനന്തപുരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒറ്റനോട്ടത്തിൽ ഈ സ്ഥലത്ത് അമ്പലമുള്ളതായി തോന്നുന്നില്ലെങ്കിലും നാലുഭാഗത്തും കുന്നുകളും പുൽമേടുകളും നിറഞ്ഞതാണ് ഈ പ്രദേശം. കേരളത്തിൽ സ്ഥിതി ചെയ്യുന്ന അപൂർവ്വം ചില ക്ഷേത്രങ്ങളിൽ കാണപ്പെടുന്ന സർപ്പക്കെട്ട് ആകൃതിയിൽ ഏകദേശം മൂന്ന് മീറ്റർ ഉയരത്തിൽ ചുവന്നകല്ലുകൊണ്ട് നിർമിച്ച മതിലുകൾളാണ് ഇവിടെ ഉള്ളത്. ഇങ്ങനെ സർപ്പക്കെട്ട് അകൃതിയിൽ സ്ഥിചെയ്യുന്ന മതിൽകെട്ടുകളിൽ സർപ്പങ്ങൾക്ക് കയറാൻ കഴിയുകയില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.

ഇവിടെനിന്നും ധാരാളം ചവിട്ട് പടികൾകാണാം. അതുകഴിഞ്ഞ് തടാകമധ്യത്തിൽ ക്ഷേത്രം കാണാം. വർഷത്തിൽ എല്ലാദിവസവും ഇവിടെ വെള്ളം നിറഞ്ഞിരിക്കും. മഴ എത്ര വന്നാലും വെള്ളം നിറഞ്ഞാലും ഇവിടെ ഒന്നും സംഭവിക്കുകയില്ല. വളരെ അപൂർവ്വമായിമാത്രം നിർമ്മിക്കുന്ന കടുശർക്കര യോഗം ഉപയോഗിച്ചാണ് ഇവിടുത്തെ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. നമസ്ക്കാര മണ്ഡപത്തേയും ഗോപുരത്തേയും ബന്ധിപ്പിക്കുന്ന ചെറിയ പാലം വഴി തടാകത്തിലേക്ക് പ്രവേശിക്കാം. ഈ തടാകത്തിന്റെ പ്രത്യേകത എന്നുപറയുന്നത് താടാകത്തിൽ സ്ഥിതിചെയ്യുന്ന ബബിയ എന്ന പ്രായം കൂടിയ മുതലയാണ്. ക്ഷേത്രത്തിലെ അരിയും ശർക്കരയുമാണ് ഇതിന്റെ ഭക്ഷണം. പൂർണ്ണമായും വെജിറ്റേറിയാനാണ് ബബിയ. ക്ഷേത്രകുളത്തിലെ മീനുകളെപോലും ബബിയ ഉപദ്രവിക്കാറില്ല. എല്ലാവർക്കും മുതലായെ കാണാൻ സാധിക്കണമെന്നില്ല. ബാബിയയെ കാണുന്നത് ഭാഗ്യവും അതിലുപരി പുണ്യവുമയാണ് ഭക്തജനങ്ങൾ കാണുന്നത്. പണ്ട് തടകത്തിൽ ഉണ്ടായിരുന്ന മുതലയെ ബ്രിട്ടീഷുകാർ വെടിവച്ചകൊന്നെങ്കിലും പിന്നീട് തനിയെ പ്രത്യക്ഷപെട്ടതാണ് ഈ മുതലയെന്നുമാണ് ഐതിഹ്യം.കുളത്തിലെ രണ്ടു ഗുഹാകളിലയാണ് ഈ മുതല വസിക്കുന്നത്.

ക്ഷേത്രത്തിലെ പൂജ കഴിഞ്ഞു നിവേദ്യം മുതലയിക്ക് കൊടുക്കും അപ്പോഴാണ് മുതലയെ കാണുവാൻ സാധിക്കുന്നത്. കഴിഞ്ഞ അറുപതിലേറെ വർഷമായി മുതല ഈ കുളത്തിൽ വസിക്കുന്നു. കഴിഞ്ഞ ദിവസം ഈ മുതല ക്ഷേത്രനടയിൽ കയറിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വയറലായിരുന്നു. ഇതിന്റെ യാഥാർത്യം എന്താണെന്ന് ഇപ്പോഴും ആർക്കും മനസിലായിട്ടില്ല. ഈ ക്ഷേത്രത്തിന്റെ ട്രസ്‌റ്റി മഹാലിംഗശ്വര ഭട്ട് എന്താണ് ഇവിടെ സംഭവിച്ചത് എന്നുള്ള കാര്യം സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകൾ “ശ്രീ അനന്തപത്മനാഭ സ്വാമിയേ എത്രത്തോളം ഭക്തിയോടെ കാണുന്നുവോ അതേ ഭക്തിയോടെ തന്നെ ബബിയയും ജനങ്ങൾ കാണുന്നു. സാധരണയായി മേൽശാന്തി രാത്രിപൂജ കഴിഞ്ഞു നടയടച്ചുപോയാൽ ബബിയ വന്നു നമസ്കാരമണ്ഡപത്തിന്റെ അടുത്തോ ആനപടിയുടെ അടുത്തോ കിടക്കാറുണ്ട്. രാത്രി ആയതിനാൽ ഇത് ആരും കാണാറില്ല.

അമ്പലത്തിലെ സ്റ്റാഫിനും ഇക്കാര്യം അറിയാവുന്നതാണ്. ഭക്തജനങ്ങൾക്ക് ഇക്കാര്യം അറിയുന്നത് കുറവാണ്. കഴിഞ്ഞദിവസം പഴയകീഴ്ശന്തിക്കുപകരം പുതിയ കീഴ്ശാന്തിവന്നു. രാവിലെ മേൽശാന്തി വന്ന് ഗേറ്റ്തുറക്കുമ്പോൾ മുതലയെ കണ്ടെന്നും പറഞ്ഞു. സാധാരണയായി മേൽശാന്തി മുതലയെകണ്ടാൽ കൈകൂപ്പി മന്ത്രം ജപിക്കാറുണ്ടെന്നും ഇതുകണ്ടപ്പോൾ പുതുതായി വന്ന കീഴ്ശാന്തി ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇടുകയും ഫോട്ടോ വയറലായി മാറുകയും ചെയ്തു എന്നുംവ്യക്തമാക്കി. ഇതു പുതുതായി നടക്കുന്ന സംഭാവമല്ലെന്നും ഈ ക്ഷേത്രത്തിന്റെ രക്ഷകനായാണ് ബബിയ നിലകൊള്ളുന്നതെന്നും പറഞ്ഞു. 1945മുതൽ തന്നെ ഈ മുതല ഈ കുളത്തിൽ വസിക്കുന്നു വെന്നും ഇതിനുമുൻപ്‌ ബബിയ എന്ന മുതലായെ ബ്രിട്ടീഷുകാർ വെടിവച്ചുകൊന്നുവെന്നും അപ്പോൾ തന്നെ ആ ബ്രിട്ടീഷ് സാനികനെ ഏതോ ഒരു വിഷജീവി കൊന്നുകളഞ്ഞെന്നും അതുകഴിഞ്ഞു ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഇന്ന് നമ്മൾ കാണുന്ന മറ്റൊരു മുതല പ്രത്യക്ഷപെട്ടെന്നും എയ്തിഹ്യം പറയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടു തന്നെ ഈ മുതലയുടെ വയസ്സ് എഴുപത്തിയഞ്ചിന് മുകളിൽ ആയിരിക്കുമെന്ന് നമ്മൾ കരുതുന്നുവെന്നുംക്ഷേത്രത്തിലെ നിവേദ്യം മാത്രമാണ് മുതലയ്ക്ക് കൊടുക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

-Advertisements-