Tuesday, April 30, 2024
-Advertisements-
ENTERTAINMENTഫ്‌ളവേഴ്‌സ് ടിവിയുടെ കോമഡി ഉത്സവത്തിൽ നിന്നും പിന്മാറിയത്തിന്റെ കാരണം വ്യക്തമാക്കി അവതാരകൻ മിഥുൻ രമേശ്

ഫ്‌ളവേഴ്‌സ് ടിവിയുടെ കോമഡി ഉത്സവത്തിൽ നിന്നും പിന്മാറിയത്തിന്റെ കാരണം വ്യക്തമാക്കി അവതാരകൻ മിഥുൻ രമേശ്

chanakya news
-Advertisements-

ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന കോമഡി ഉത്സവ് എന്ന പരിപാടിയുടെ അവതാരക സ്ഥാനത്ത് നിന്നും പിന്മാറിയതിന്റെ കാരണം വ്യക്തമാക്കി. നടനും അവതാരകനുമായ മിഥുൻ രമേശ് രംഗത്ത്. കോമഡി ഉത്സവത്തിന്റെ രണ്ടാം സീസൺ വരുമെന്നത് തനിക്ക് അറിയില്ലായിരുന്നെന്നും അത് ഉണ്ടാവുമോ എന്നുറപ്പില്ലാത്തതിനാൽ മഴവിൽ മനോരമയുടെ മറ്റൊരു പരിപാടി അവതരിപ്പിക്കാൻ എഗ്രിമെന്റ് ചെയ്യുകയായിരുന്നെന്നും മിഥുൻ പറയുന്നു. ആരുടേയും ഭാഗത്തുള്ള തെറ്റല്ലെന്നും മിഥുൻ രമേശ് വ്യക്തമാക്കി.

മിഥുൻ രമേശിന്റെ അവതരണ മികവ് കൊണ്ട് ശ്രദ്ധിക്കപ്പെട്ട കോമഡി ഉത്സവത്തിന്റെ രണ്ടാം സീസണിൽ അവതാരകനായി മിഥുനെ കാണാതായതോടെ പ്രേക്ഷകർ ഫ്‌ളവേഴ്‌സ് ടിവിക്കെതിരെ തിരിഞ്ഞിരുന്നു. നിരവധിപേർ ചോദ്യങ്ങളും വിമർശനങ്ങളും ഉന്നയിച്ചതോടെയാണ് മിഥുൻ പിന്മാറിയതിന്റെ കാരണം വ്യക്തമാക്കിയത്.

-Advertisements-