Tuesday, April 30, 2024
-Advertisements-
ENTERTAINMENTനല്ലകുട്ടിയാണ്, നല്ല സ്വഭാവമാണ്, ഇങ്ങനെ കോലം കെട്ടുന്നത് ചാൻസ് കിട്ടാൻ വേണ്ടിയാണോ ; അമ്മയോട് ആളുകൾ...

നല്ലകുട്ടിയാണ്, നല്ല സ്വഭാവമാണ്, ഇങ്ങനെ കോലം കെട്ടുന്നത് ചാൻസ് കിട്ടാൻ വേണ്ടിയാണോ ; അമ്മയോട് ആളുകൾ ചോദിക്കുന്നതിനെതിരെ അനശ്വര രാജൻ

chanakya news
-Advertisements-

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ അഭിനയജീവിതത്തിന് തുടക്കം കുറിച്ച താരമാണ് അനശ്വര രാജൻ. തണ്ണീർ മത്തൻ ദിനങ്ങൾ, ആദ്യരാത്രി, സൂപ്പർ ശരണ്യ, തുടങ്ങിയ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ചിരുങ്ങിയ കാലം കൊണ്ട് മലയാള ചലചിത്ര മേഖലയിൽ തന്റേതായൊരു സ്ഥാനം നേടിയെടുക്കാൻ അനശ്വരയ്ക്ക് സാധിച്ചിട്ടുണ്ട്. പലപ്പോഴും തന്റെ വസ്ത്രധാരണ രീതികൾക്കും ഫോട്ടോ ഷൂട്ടിനും നിരവധി ട്രോളുകളും വിമർശങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ ഫോട്ടോ ഷൂട്ടിന് എതിരെ വരുന്ന വിമര്ശങ്ങളെകുറിച്ച് ചില പ്രതികരണങ്ങൾ നടത്തിയിരിക്കുകയാണ് താരം. തന്റെ പുതിയ ചിത്രമായ പ്രണയ വിലാസത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടയിലാണ് ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. തന്റെ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ കണ്ട് കുറച്ചുപേർ നല്ലരീതിയിലും കുറച്ചുപേർ മോശം രീതിയിലും അതിനെ കുറിച്ചു പറഞ്ഞിട്ടുണ്ട്. ഒരു പ്രാവശ്യം പ്രതികരിച്ചു. വീണ്ടും വീണ്ടും പ്രതികരിക്കേണ്ട ആവശ്യമില്ലെന്നാണ് താരം പറയുന്നത്. തന്നെ സംബന്ധിചിടത്തോളം സോഷ്യൽ മീഡിയയിൽ നിന്നു മാത്രമല്ല പുറത്തുനിന്നും പലകാര്യങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. പറയുന്നവർ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ താൻ അത് കാര്യമാക്കുന്നില്ലെന്നാണ് അനശ്വര പറയുന്നത്.

ഫോട്ടോ ഷൂട്ട്‌ തനിക്കൊരു പുത്തരിയല്ലെന്നു താരം പറയുന്നു. കടൽ തീരത്തു വച്ചു ചെയ്ത തന്റെ ഫോട്ടോ ഷൂട്ടിനെ പലരും വിമർശിച്ചു. പക്ഷെ ആ ഫോട്ടോ ഷൂട്ട്‌ ചെയ്യുമ്പോൾ തനിക്ക് വലിയ സന്തോഷമായിരുന്നു. പലപ്പോഴും നെഗറ്റീവ് കമെന്റുകൾ എവിടെയൊക്കെ തന്നെ ബാധിക്കുന്നുണ്ട്. തന്റെ ഫാമിലി അച്ഛൻ അമ്മ ഇവരെയൊക്കെ അത് ബാധിക്കുന്നുണ്ട്. അനശ്വര നല്ലകുട്ടിയാണ് നല്ലസ്വഭാവമാണ് പക്ഷെ ചാൻസ് കിട്ടാൻ വേണ്ടിയാണോ ഇങ്ങനെ ചെയ്യുന്നത് എന്ന് പറഞ്ഞുകൊണ്ട് തന്റെ അമ്മയ്ക്ക് മെസ്സേജുകൾ വരാറുണ്ടെന്ന് അനശ്വര പറയുന്നു. കമന്റ്‌ ഇടുന്നവർക്കോ കാണുന്നവർക്കോ അറിയില്ല അത് ആ കുട്ടിയെ എങ്ങനെ എഫക്ട് ചെയ്യുന്നെന്ന്. തന്റെ ഡ്രസ്സ്‌നെകുറിച്ച് മാത്രമല്ല ശരീരത്തെക്കുറിച്ചും പലരും വിമർശിക്കുന്നു അനശ്വര പറയുന്നു.

English Summary : anaswara rajan about new photoshoot

-Advertisements-