ഇന്ന് വൈകുന്നേരം ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നിലവിലെ ചമ്പ്യാന്മാരായ ചെന്നൈ സൂപ്പർ കിങ്സും, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും ഏറ്റ് മുട്ടുന്നതോടെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനേഴാം പതിപ്പിന് തുഅടക്കമാകും. വൈകിട്ട് ആറുമണിയോടെയാണ് ഉദ്ഘാടന പരിപാടികൾ ആരംഭിക്കുന്നത്. ഉദ്ഘാടനം അടക്കമുള്ള എല്ലാ മത്സരങ്ങളും ടിവിയിലും, ഓൺലൈൻ സ്ട്രീമിങ്ങിലൂടെയും കാണാനാകും.
കഴിഞ്ഞ വർഷത്തെ പോലെ പത്ത് ടീമുകളാണ് ഇത്തവണയും പോരാട്ടത്തിന് ഇറങ്ങുന്നത്. ചെന്നൈ സൂപ്പർകിങ്സിന്റെ ക്യാപ്റ്റൻ ആയി ധോണിയും, മുംബൈ ഇന്ത്യൻസിന്റെ നായകനായി രോഹിത് ശർമയും ഇല്ലാ എന്നതാണ് ഈ സീസണിലെ പ്രധാന പ്രത്യേകത. ധോണിക്ക് പകരം രുതുരാജ് ഗെയ്ക്വാദ് ചെന്നൈയുടെ നായകനാകുമ്പോൾ മുംബൈ ഇന്ത്യൻസിനെ ഹാർദിക് പാണ്ഡ്യാ നയിക്കും.
ഇന്ത്യൻ പ്രീമിയർ ലീഗിലെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമുകളാണ് ചെന്നൈ സൂപ്പർ കിംഗ്സും, മുംബൈ ഇന്ത്യൻസും, ഇരു ടീമുകളും അഞ്ച് കിരീടങ്ങൾ വീതം സ്വന്തമാക്കി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ട് തവണ ജേതാക്കളായപ്പോൾ രാജസ്ഥാൻ റോയൽസ് , സൺറൈസേഴ്സ് ഹൈദരാബാദ് , ഗുജറാത്ത് ടൈറ്റൻസ് എന്നിവ ഓരോ തവണ വീതം ജേതാക്കളായി.
ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾക്ക് ശേഷം മൊത്തം പോയിൻ്റുകളുടെ അടിസ്ഥാനത്തിൽ ആദ്യ നാല് ടീമുകൾ പ്ലേ ഓഫിലെത്തും. പോയിന്റ് നിലയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകളാണ് ആദ്യ ക്വാളിഫയർ കളിക്കുന്നത്. അതിലെ വിജയി നേരിട്ട് ഫൈനലിലെത്തും.
ഗ്രൂപ്പ് ഘട്ടത്തിന് ശേഷം മൂന്നാമതും നാലാമതും ഫിനിഷ് ചെയ്യുന്ന ടീമുകൾ എലിമിനേറ്ററിൽ മത്സരിക്കുകയും, അതിലെ വിജയി ഫൈനലിൽ എത്തുന്നതിനായി ആദ്യ ക്വാളിഫയറിൽ പരാജയപ്പെട്ട ടീമുമായി മത്സരിയ്ക്കും.
ലോക്സഭാ ഇലക്ഷൻ നടക്കുന്നതിനാൽ പകുതി മത്സരങ്ങൾ വിദേശത്തേക്ക് മാറ്റുമെന്ന് നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ മുഴുവൻ മത്സരങ്ങളും ഇന്ത്യയിൽ നടക്കുമെന്ന് സംഘാടകർ വ്യക്തമാക്കി. ജിയോ സിനിമയിലൂടെ ഐപിഎൽ മത്സരങ്ങൾ കാണാൻ സാധിക്കും. ജിയോ സിനിമ ആപ് ഉപയോഗിച്ചും ഡബ്സൈറ്റ് വഴിയും മത്സരങ്ങൾ ലൈവ് ആയി കാണാം.
സ്റ്റാർ സ്പോർട്സ് നെറ്റവർക്കിലൂടെ ടിവിയിലും മത്സരങ്ങൾ തത്സമയം കാണാനാവും. ഇന്ത്യയിൽ ഐപിൽ തത്സമയം കാണാൻ സാധിക്കുന്ന ടിവി ചാനലുകളുടെ ലിസ്റ്റ്.
Tata Play
Star Sports 1
455
Tata Play
Star Sports 1 HD
454
Tata Play
Star Sports 1 HINDI
460
Tata Play
Star Sports 1 HINDI HD
459
Tata Play
Star Sports 1 TELUGU
1446
Tata Play
Star Sports 1 TELUGU HD
1445
Tata Play
Star Sports 1 TAMIL
1551
Tata Play
Star Sports 1 TAMIL HD
1550
Tata Play
Star Sports 1 KANNADA
1645
Airtel DTH
Star Sports 1
277
Airtel DTH
Star Sports 1 HD
278
Airtel DTH
Star Sports 1 HINDI
281
Airtel DTH
Star Sports 1 HINDI HD
282
Airtel DTH
Star Sports 1 TELUGU
928
Airtel DTH
Star Sports 1 TELUGU HD
NA
Airtel DTH
Star Sports 1 TAMIL
803
Airtel DTH
Star Sports 1 TAMIL HD
NA
Airtel DTH
Star Sports 1 KANNADA
974
Dish TV
Star Sports 1
649
Dish TV
Star Sports 1 HD
648
Dish TV
Star Sports 1 HINDI
621
Dish TV
Star Sports 1 HINDI HD
620
Dish TV
Star Sports 1 TELUGU
2433
Dish TV
Star Sports 1 TELUGU HD
2432
Dish TV
Star Sports 1 TAMIL
2951
Dish TV
Star Sports 1 TAMIL HD
2950
Dish TV
Star Sports 1 KANNADA
2675
Videocon
Star Sports 1
603
Videocon
Star Sports 1 HD
602
Videocon
Star Sports 1 HINDI
607
Videocon
Star Sports 1 HINDI HD
606
Videocon
Star Sports 1 TELUGU
2433
Videocon
Star Sports 1 TELUGU HD
2432
Videocon
Star Sports 1 TAMIL
2951
Videocon
Star Sports 1 TAMIL HD
2950
Videocon
Star Sports 1 KANNADA
2675
ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് ആരാധകർക്ക് നിരവധി ഫ്ളാറ്റ്ഫോമുകളിലൂടെ മത്സരങ്ങൾ തത്സമയം കാണാൻ സാധിക്കും.
US – Cricbuzz, Willow TV
Canada – Cricbuzz, Willow TV
UK – DAZN, Sky Sports
Australia – Fox Sports
New Zealand – Sky Sport NZ
South Africa – SuperSport
Pakistan – Yupp TV
Caribbean – Flow Sports
Bangladesh – Gazi TV
Afghanistan – Ariana Television Network
Nepal – Star Sports, Yupp TV
Sri Lanka – Star Sports, Yupp TV
Maldives – Star Sports, Yupp TV
Singapore – StarHub
Guyana – ENet
Algeria – Cricbuzz
Bahrain – Cricbuzz
Chad – Cricbuzz
Djibouti – Cricbuzz
Iraq – Cricbuzz
Jordan – Cricbuzz
Kuwait – Cricbuzz
Lebanon – Cricbuzz
Libya – Cricbuzz
Madagascar -Cricbuzz
Mauritania – Cricbuzz
Mauritius – Cricbuzz
Mayotte – Cricbuzz
Morocco – Cricbuzz
Oman – Cricbuzz
Palestine – Cricbuzz
Qatar – Cricbuzz
Reunion – Cricbuzz
Somalia – Cricbuzz
South Sudan – Cricbuzz
Sudan – Cricbuzz
Tunisia – Cricbuzz
Yemen – Cricbuzz
English Summary : ipl live streaming