Saturday, April 27, 2024
-Advertisements-
INTERNATIONAL NEWSകൊറോണ വൈറസ് ബാധിച്ച നിസാമുദ്ദീൻ മത സമ്മേളനത്തിൽ പങ്കെടുത്ത ഇമാം മരിച്ചു

കൊറോണ വൈറസ് ബാധിച്ച നിസാമുദ്ദീൻ മത സമ്മേളനത്തിൽ പങ്കെടുത്ത ഇമാം മരിച്ചു

chanakya news
-Advertisements-

ഡൽഹി: ഡൽഹി നിസാമുദ്ദീനിൽ നടന്ന മത സമ്മേളനത്തിൽ പങ്കെടുത്ത ദക്ഷിണാഫ്രിക്കൻ സ്വദേശിയായ ഇമാം കൊറോണ വൈറസ് ബാധിച്ച് മരിച്ചു. ഇമാം മൗലാന യൂസഫ് എന്ന 80 വയസ്സുകാരൻ ആണ് മരിച്ചത്. ഇന്ത്യയിൽ നിന്നും ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചുപോയ ഇയാൾക്ക് ജലദോഷത്തിന് ലക്ഷണങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ രക്തസാമ്പിളുകൾ പരിശോധിച്ചപ്പോൾ കൊറോണ വൈറസ് സ്ഥിരീകരിക്കുകയായിരുന്നു.

എന്നാൽ തന്റെ വിധി അള്ളാഹുവിന്റെ കയ്യിലാണെന്നും അദ്ദേഹം തിരികെ വിളിക്കുന്നുവെങ്കിൽ അത് അദ്ദേഹത്തിന്റെ തീരുമാനമാണെന്നും യൂസഫ് പറഞ്ഞതായി ബന്ധുക്കൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ മത സമ്മേളനത്തിൽ പങ്കെടുത്ത വ്യക്തിയായിരുന്നു മരിച്ച യൂസഫ്.

-Advertisements-