Monday, May 13, 2024
-Advertisements-
KERALA NEWSKannur Newsആന നെഞ്ചിൽ ചവിട്ടിയാതായി നാട്ടുകാർ ; കണ്ണൂരിൽ ആനയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ആന നെഞ്ചിൽ ചവിട്ടിയാതായി നാട്ടുകാർ ; കണ്ണൂരിൽ ആനയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

chanakya news
-Advertisements-

കണ്ണൂർ : ചെറുപുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. വാഴക്കണ്ടം സ്വദേശി എബിൻ സെബാസ്റ്റ്യൻ (21) ആണ് മരിച്ചത്. രാജഗിരിയിൽ വനത്തോട് ചേർന്നുള്ള കൃഷിയിടത്തിൽ പരിക്കേറ്റ നിലയിലാണ് എബിനെ കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എബിന്റെ നെഞ്ചിൽ ആന ചവിട്ടിയതായി നാട്ടുകാർ പറയുന്നു. രക്തം ഛർദിച്ച നിലയിൽ വളരെ അവശനായ നിലയിലാണ് എബിനെ കണ്ടെത്തിയത്. എറണാകുളത്ത് ഹോട്ടൽ മാനേജ്‌മെന്റിന് പഠിക്കുന്ന വിദ്യാർത്ഥിയാണ് എബിൻ.

English Summary : A student died in an elephant attack in Kannur

-Advertisements-