Saturday, April 27, 2024
-Advertisements-
ENTERTAINMENTCinemaഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപെട്ട മൻസൂർ അലിഖാൻ ഒരു ലക്ഷം രൂപ പിഴയടക്കണമെന്ന് കോടതി...

ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപെട്ട മൻസൂർ അലിഖാൻ ഒരു ലക്ഷം രൂപ പിഴയടക്കണമെന്ന് കോടതി ; തൃഷയ്‌ക്കെതിരെ മൻസൂർ അലിഖാൻ നൽകിയ മാനനഷ്ടക്കേസ് ഹൈക്കോടതി തള്ളി

chanakya news
-Advertisements-

ചെന്നൈ : തെന്നിന്ത്യൻ ചലച്ചിത്ര താരം തൃഷയ്‌ക്കെതിരെ മാനനഷ്ട കേസ് നൽകിയ നടൻ മൻസൂർ അലിഖാന്റെ ഹർജി കോടതി തള്ളി. ഹർജി തള്ളിയ മദ്രാസ് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ അടയ്ക്കാനും വിധിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചു എന്നാരോപിച്ചാണ് മൻസൂർ അലിഖാൻ ഒരു കോടി രൂപ നഷ്ടപരിഹാരം ആവിശ്യപ്പെട്ട് മനനഷ്ട്ട കേസ് നൽകിയത്.

നടൻ പ്രശസ്തിക്ക് വേണ്ടിയാണ് കോടതിയെ സമീപിച്ചതെന്നും അതിനാൽ ഒരു ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും കോടതി വിധിയിൽ പറയുന്നു. സ്ത്രീ വിരുദ്ധ പരാമർശത്തിൽ കേസ് എടുക്കേണ്ടത് തൃഷയായിരുന്നെന്നും കോടതി അഭിപ്രായപ്പെട്ടു.

ലിയോ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ മൻസൂർ അലിഖാൻ തൃഷയ്‌ക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിരുന്നു. ഇതിനിടെതിരെ ശക്തമായ ഭാഷയിലാണ് തൃഷ പ്രതികരിച്ചത്. തുടർന്നാണ് മൻസൂർ അലിഖാൻ മനനഷ്ട്ട കേസ് ഫയൽ ചെയ്തത്.

English Summary : madras high court declines mansoor ali khans plea to file defamation suit against trisha

-Advertisements-