Sunday, April 28, 2024
-Advertisements-
ENTERTAINMENTCinemaഅഡ്ജസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല ; നടി അംബികയുടെ രണ്ട് വിവാഹ ബന്ധവും പരാജയപ്പെടാനുണ്ടായ കാരണം ഇതാണ്

അഡ്ജസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല ; നടി അംബികയുടെ രണ്ട് വിവാഹ ബന്ധവും പരാജയപ്പെടാനുണ്ടായ കാരണം ഇതാണ്

chanakya news
-Advertisements-

ഒരുകാലത്ത് മലയാളത്തിൽ തിളങ്ങിയ താരമാണ് നടി അംബിക. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും, കന്നടയിലും അംബിക സജീവമായിരുന്നു. ഇരുന്നൂറോളം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. സീത എന്ന ചിത്രത്തിലൂടെയാണ് അംബിക തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. സിനിമയിൽ തിളങ്ങി നിക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം.

1988 ലാണ് അംബികയുടെ ആദ്യ വിവാഹം നടന്നത്. അമേരിക്കയിൽ സെറ്റിൽഡായ പ്രേംകുമാറായിരുന്നു അംബികയുടെ വരൻ. വിവാഹത്തിന് ശേഷം അംബികയും അമേരിക്കയിലേക്ക് പറന്നു. തുടർന്ന് സിനിമകളിൽ നിന്നും അവധിയെടുക്കുകയും ചെയ്തു. എന്നാൽ ഏഴ് വർഷങ്ങൾക്ക് ശേഷം അംബിക പ്രേം കുമാറുമായുള്ള ബന്ധം അവസാനിപ്പിച്ചു.

വിവാഹ ബന്ധം അവസാനിപ്പിച്ചതിന് ശേഷം വീണ്ടും സിനിമയിൽ സജീവമായ അംബിക നടൻ രവികാന്തിനെയാണ് പിന്നീട് വിവാഹം ചെയ്തത്. എന്നാൽ രവികുമാറുമായുള്ള ബന്ധം രണ്ട് വർഷം മാത്രമാണ് നീണ്ടുനിന്നത്. 2002 ൽ രവികുമാറുമായുള്ള ബന്ധം അവസാനിപ്പിച്ച അംബിക ചെന്നൈയിൽ തനിച്ചാണ് താമസം. അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാൻ പറ്റാത്തതാണ് രണ്ട് വിവാഹ ബന്ധങ്ങളും അവസാനിപ്പിക്കാൻ കാരണമെന്നാണ് അംബികയുമായി അടുപ്പമുള്ളവർ പറയുന്നത്.

English Summary : actress ambika life story

-Advertisements-