Saturday, May 11, 2024
-Advertisements-
ENTERTAINMENTസത്യത്തിൽ ഒരാൾ ഞങ്ങളെ പറ്റിച്ചു ; സമയം വൈകിയിട്ടില്ലെന്നാണ് കരുതുന്നത്, അതിന് വേണ്ടി കാത്തിരിക്കുകയാണ് സീരിയൽ...

സത്യത്തിൽ ഒരാൾ ഞങ്ങളെ പറ്റിച്ചു ; സമയം വൈകിയിട്ടില്ലെന്നാണ് കരുതുന്നത്, അതിന് വേണ്ടി കാത്തിരിക്കുകയാണ് സീരിയൽ സിനിമ താരം അനു ജോസഫ് പറയുന്നു

chanakya news
-Advertisements-

ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധ നേടിയ താരമാണ് അനു ജോസഫ്. കാര്യം നിസാരം എന്ന പരിപാടിയിലൂടെയാണ് അനു ജോസഫ് പ്രേക്ഷക പ്രീതി നേടിയത്. ടെലിവിഷൻ പരിപാടികൾക്ക് പുറമെ സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. ബിഗ്‌ബോസ് അഞ്ചാം സീസണിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ്‌ബോസ് ഹൗസിൽ എത്തിയ താരം പെട്ടെന്ന് തന്നെ പുറത്താവുകയും ചെയ്തിരുന്നു. വിവാഹ പ്രായം കഴിഞ്ഞിട്ടും വിവാഹിതയാവാത്ത അനു ജോസഫിന്റെ ഇഷ്ട മൃഗമാണ് പൂച്ച. ലക്ഷങ്ങൾ മുടക്കിയാണ് താരം പൂച്ചകളെ വളർത്തുന്നത്.

തന്റെ വിശേഷങ്ങളും മറ്റും ‘അനു ജോസഫ്’ എന്ന യുട്യൂബ് ചാനലിലൂടെ താരം പങ്കുവെയ്ക്കാറുണ്ട്. ഈ അടുത്ത കാലത്താണ് താരം പുതുതായി വീട് വെച്ചത്. മൂന്ന് കോടി രൂപ മുടക്കി വളരെ വ്യത്യസ്തമായ രീതിയിലാണ് താരം വീട് നിർമ്മിച്ചത്. ചുവരുകൾ ഇല്ലാതെ ഗ്ളാസ് ആണ് കൂടുതലും വീടിന് വേണ്ടി ഉപയോഗിച്ചിട്ടുള്ളത് ഷൂട്ടിംഗ് ആവിശ്യത്തിന് കൂടിയാണ് താരം ഇത്തരത്തിലുള്ള വീട് നിർമ്മിച്ചതെന്ന് യുട്യൂബ് വീഡിയോയിൽ പറഞ്ഞിരുന്നു.

വീട് നിർമ്മിച്ചതിന് പിന്നാലെ പല തരത്തിലുള്ള മോശം കമന്റുകൾ താരം നേരിട്ടിരുന്നു. കൂടാതെ ജിഎസ്ടി അധികൃതർ വീട്ടിലെത്തി റെയ്ഡ് നടത്തുകയും ചെയ്തു.വീട് കണ്ടിട്ട് എന്തോ സംഭവം ഞങ്ങളുടെ കയ്യിലുണ്ടെന്ന് പലരും തെറ്റിദ്ധരിച്ചു എന്നാൽ നിയമം വിട്ട് ഒരു കളിയും കളിച്ചിട്ടില്ലെന്നും അനു ജോസഫ് പറയുന്നു.

സത്യത്തിൽ ഒരാൾ ഞങ്ങളെ പറ്റിച്ചെന്നും വീട് പുതുക്കി പണിതത്തിലൂടെ വലിയ തുക നഷ്ടമായെന്നും അനു ജോസഫ് പറയുന്നു. ലോക് ഡൗൺ സമയത്ത് ഒരു പൂച്ചയെ കളഞ്ഞ് കിട്ടി അതിന് ശേഷം പൂച്ചകളെ കുറിച്ച് പഠിച്ചു. അങ്ങനെ ബംഗാൾ ക്യാറ്റ് അടക്കം പത്തിരുപത് പൂച്ചകളെ ഇപ്പോൾ വളർത്തുന്നുണ്ടെന്ന് അനു പറയുന്നു.

കുട്ടിക്കാലം തൊട്ട് സിനിമ മോഹിച്ചിരുന്നു. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് എല്ലാ മത്സരങ്ങളിലും പങ്കെടുക്കും. കലാഭവനിൽ പരിപാടികൾ ചെയ്തിട്ടുണ്ട്. പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ആദ്യമായി സീരിയലിൽ അഭിനയിക്കുന്നത്. എന്നാൽ ആ സീരിയൽ ടെലികാസ്റ്റ് ചെയ്തില്ല. പിന്നീട് ഒരു സിനിമയിൽ അഭിനയിച്ചെങ്കിലും 2003 മുതൽ സീരിയലുകളിൽ മാത്രമാണ് അഭിനയിച്ചത്.

ഇടയ്ക്ക് സിനിമകളിലും അവസരം ലഭിച്ചു. സിനിമ അത്രയും ആഗ്രഹിച്ചത് കൊണ്ടാവാം അത് നടന്നത്. സിനിമയിൽ ഒരു മുഴുനീള വേഷം ചെയ്യണമെന്നാണ് ആഗ്രഹം. സമയം വൈകിയിട്ടില്ല എന്നാണ് കരുതുന്നത് അതിന് വേണ്ടി കാത്തിരിക്കുകയായാണെന്നും താരം പറയുന്നു. ബിഗ്‌ബോസിന് ശേഷം സീരിയലുകളിൽ അഭിനയിച്ചിട്ടില്ല. പരസ്യങ്ങളിൽ അഭിനയിച്ചു. കൂടുതൽ നേരവും ടാറ്റു സ്റ്റുഡിയോയിലാണെന്നും താരം പറയുന്നു.

English Summary : actress anu joseph about home

-Advertisements-