Sunday, April 28, 2024
-Advertisements-
ENTERTAINMENTCinemaശ്വാസകോശത്തിൽ അണുബാധ ; ടെലിവിഷൻ അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ശ്വാസകോശത്തിൽ അണുബാധ ; ടെലിവിഷൻ അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

chanakya news
-Advertisements-

ടെലിവിഷൻ അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അണുബാധയെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയിൽ അഡ്‌മിറ്റായ വിവരം രഞ്ജിനി ഹരിദാസ് തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. ചെറിയ രീതിയിൽ ആരോഗ്യ പ്രശ്നങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ ചികിത്സ തേടിയില്ലെങ്കിൽ എന്താകുമെന്ന് ഇതിലൂടെ മനസിലായെന്നും താരം പറയുന്നു.

കഴിഞ്ഞ ദിവസം സുഹൃത്തിനൊപ്പം ഒരു പാർട്ടിയിൽ പങ്കെടുത്തതായും അതിന് ശേഷം ആരോഗ്യ പ്രശ്നങ്ങൾ കണ്ട് തുടങ്ങിയെന്നും രഞ്ജിനി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. നിൽവിൽ ഭയപ്പെടാനുള്ള സാഹചര്യമില്ലെന്നും താരം വ്യക്തമാക്കി.

ക്രിസ്തുമസ് സംഭവ ബഹുമായിരുന്നെന്നും പക്ഷെ ഒന്നും അമിതമാകരുതെന്നും. ഐസിയു മുറിയിൽ കയറേണ്ടി വരുന്നത് അത്ര നല്ലതല്ലെന്നും താരം പറയുന്നു. ഒരു ചെറിയ ചെസ്റ്റ് ഇൻഫഷനാണ് ഈ നിലയിൽ എത്തിയിരിക്കുന്നതെന്നും രഞ്ജിനി പറയുന്നു. ആഘോഷങ്ങൾക്ക് പിന്നാലെ മാത്രം പോയതുകൊണ്ടാണ് ഇത് സംഭവിച്ചതെന്നും രഞ്ജിനി പറഞ്ഞു.

English Summary : Ranjini Haridas was admitted to the hospital

-Advertisements-