Friday, April 26, 2024
-Advertisements-
ENTERTAINMENTഎന്റെ വീട്ടിൽ പലരും വന്ന് പോകും, അവരൊന്നും എന്റെ ജീവിത പങ്കാളികളല്ല ; നല്ല കാലം...

എന്റെ വീട്ടിൽ പലരും വന്ന് പോകും, അവരൊന്നും എന്റെ ജീവിത പങ്കാളികളല്ല ; നല്ല കാലം വന്നപ്പോൾ ഭർത്താവിനെ ഒഴിവാക്കിയെന്ന വിമർശനത്തിന് മറുപടിയുമായി മഞ്ജു പത്രോസ്

chanakya news
-Advertisements-

വെറുതെ അല്ല ഭാര്യ എന്ന ടെലിവിഷൻ ഷോയിലൂടെ മിനിസ്‌ക്രിനിൽ എത്തിയ താരമാണ് മഞ്ജു പത്രോസ്. പിന്നീട് അളിയൻ വിസ അളിയൻ, മറിമായം തുടങ്ങിയ ടെലിവിഷൻ ഷോകളിലും മികച്ച അഭിനയമാണ് താരം കാഴ്ച്ച വച്ചത്. 2003 ൽ പുറത്തിറങ്ങിയ ചക്രം എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിൽ എത്തിയ താരം പിന്നീട് ജിലേബി, ഉറുമ്പുകൾ ഉറങ്ങാറില്ല, മഹേഷിന്റെ പ്രതികാരം, സർവ്വോപരി പാലാക്കാരൻ തുടങ്ങി ഏകദേശം മുപ്പതിലധികം ചിത്രങ്ങളിൽ മഞ്ജു അഭിനയിച്ചിട്ടുണ്ട്. സുനിൽ ബെർണാടിനെ വിവാഹം ചെയ്ത താരത്തിന് എഡ് ബെർണാഡ് എന്നൊരു മകൻ ഉണ്ട്. നല്ലൊരു നർത്തകി കൂടിയായ താരത്തിന് ബ്ലാക്കിസ് എന്നപേരിൽ സ്വന്തമായി ഒരു യുട്യൂബ് ചാനൽ ഉണ്ട്. അതിലൂടെ തന്റെ കൂട്ടുകാർക്കൊപ്പമുള്ള വീഡിയോകൾ താരം പങ്കുവയ്ക്കാറുണ്ട്.പലപ്പോഴും നിരവധി വിമര്ശങ്ങള്ക്കും ഇടയായിട്ടുണ്ട് താരം.

ഇപ്പോഴിതാ വിമർശനങ്ങളോട് പ്രതികരിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് താരം. നിങ്ങളെ പോലെത്തന്നെ സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം ഞങ്ങളക്കുമുണ്ടെന്നാണ് മഞ്ജു പറയുന്നത്. താൻ ഒരു സെലെബ്രെറ്റി അല്ല അഭിനയമാണ് തന്റെ തൊഴിൽ. ജീവിതം കൈവിട്ടുപോകുമെന്നായപ്പോൾ അത് കെട്ടിപ്പടുക്കാൻ ഓടി നടന്ന ഒരുത്തിയാണ്. തന്നെ പോലെ ഒരുപാട് സ്ത്രീകൾ ഇവിടെയുണ്ട്. ബാങ്കിൽ നിന്നും ലോൺ എടുത്തും പണി എടുത്തും താൻ ഒരു വീട് വച്ചു. കല്ലും മണ്ണും കൊണ്ടല്ല താൻ ആ വീട് പണിതത്. അത് തങ്ങളുടെ ചോരയും വിയർപ്പും സ്വപ്നങ്ങളും കൊണ്ടാണ്. നിങ്ങൾ അത് കോടികളുടെ വീടാക്കി മാറ്റി. നിങ്ങളാണോ തന്റെ വീട്ടിൽ കോടികൾ കൊണ്ടു തന്നത്.

വീടിന്റെ പാലുകാച്ചലിന് സുനിച്ചനെ കാണാത്തതുകൊണ്ട് നല്ല കാലം വന്നപ്പോൾ അവനെ ഒഴിവാക്കി ആഘോഷിക്കുകയാണ് അവൾ എന്ന് നിങ്ങൾ പറഞ്ഞു. സുനിച്ചനെ ഡിവോഴ്സ് ചെയ്തെന്നുപോലും നിങ്ങൾ പറഞ്ഞു. അതൊക്കെ നിങ്ങൾ സ്വയം പറഞ്ഞാൽ മതിയോ എന്ന് മഞ്ജു പറയുന്നു.
കേരളം നേരിടുന്ന ആഭ്യന്തര പ്രശ്നമാണോ തങ്ങളുടെ ദാമ്പത്യം എന്നും മഞ്ജു ചോദിക്കുന്നു.

എന്റെ എല്ലാ കാര്യത്തിനും കൂട്ടുനിൽക്കുന്ന കൂട്ടുകാരി ഞാൻ വച്ച വീട്ടിൽ വന്നപ്പോൾ അതിനെയും നിങ്ങൾ വിമർശിച്ചു. തനിക്ക് ധാരാളം കൂട്ടുകാരുണ്ട്. അവരെല്ലാം തന്റെ വീട്ടിൽ വരും അതിനർത്ഥം അവരെല്ലാം തന്റെ ജീവിതപങ്കാളികൾ ആണെന്നാണോ എന്ന് മഞ്ജു പറയുന്നു. ഓൺലൈൻ മാധ്യമങ്ങളോടാണ് തനിക് പറയാനുള്ളത്. എന്നാണ് നിങ്ങളുടെ തലയിൽ വെളിച്ചം വീഴുന്നത്. എന്താണ് നിങ്ങളുടെയൊക്കെ ധാരണ. മരിക്കാത്തവനെ കൊന്നും. ഡിവോഴ്സ് ആകാത്തവരെ തമ്മിൽ പിരിച്ചും ഗർഭിണി ആകാത്തവരെ പ്രസവിപ്പിച്ചും നിങ്ങൾ മാധ്യമ ധർമ്മം നിറവേറ്റാൻ തുടങ്ങിയിട്ട് കുറേ നാളായി. ഒരു മുറിയും ഫോണും ഇന്റർനെറ്റും ഉണ്ടെങ്കിൽ നിങ്ങള്ക്ക് എന്തും പറയാമെന്നായോ. ആരാണ് നിങ്ങൾക്ക് അതിനുള്ള ലൈസെൻസ് തന്നത്. നിങ്ങൾക്കുള്ള അന്തസ്സിനെക്കാൾ തെരുവു നായകൾക്കുണ്ടെന്ന് മഞ്ജു പറയുന്നു.

തന്റെ കൂട്ടുകാർ ഇനിയും തന്റെ വീട്ടിൽ വരും അതിന്റെ പേരിൽ ഇനിയും നിങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നുവെങ്കിൽ ആയിക്കോളൂ. എന്നാൽ തന്നാൽ കഴിയുന്നത് താനും ചെയ്യും. അതിനുള്ള സാഹചര്യം ഇപ്പോൾ നാട്ടിലുണ്ട്. തനിക്ക് വേണ്ടി മാത്രമല്ല താൻ ഇതൊക്കെ പറയുന്നത്. നിങ്ങളുടെ കൊള്ളരുതായിമകൊണ്ട് പൊറുതി മുട്ടിയ നിരവധി പേരുണ്ട് അവർക്കുകൂടി വേണ്ടിയാണിത്. ഓൺലൈൻ വാർത്ത മാധ്യമങ്ങളെ അടച്ചു ആക്ഷേപിച്ചതല്ല. തെറ്റായ വാർത്തകൾ കൊടുക്കുന്ന ചില ഓൺലൈൻ ചാനലുകളെയാണെന്ന് മഞ്ജു പറയുന്നു.

English Summary : Actress Manju Patros responded to the criticism

-Advertisements-