Friday, April 26, 2024
-Advertisements-
KERALA NEWSസിനിമയിൽ തിളങ്ങിയ സമയത്ത് വിവാഹം, ദാമ്പത്യ ജീവിതം പരാജയപ്പെട്ടതോടെ വിവാഹ മോചനം ; സുകന്യയുടെ...

സിനിമയിൽ തിളങ്ങിയ സമയത്ത് വിവാഹം, ദാമ്പത്യ ജീവിതം പരാജയപ്പെട്ടതോടെ വിവാഹ മോചനം ; സുകന്യയുടെ ജീവിതം ഇങ്ങനെ

chanakya news
-Advertisements-

1990 കളിലെ മലയാളികളുടെ എക്കാലത്തെയും പ്രിയ നടിമാരിലൊരാളാണ് സുകന്യ. അഭിനയിച്ച ചിത്രങ്ങളിലെല്ലാം നടിയായും അമ്മയായും മികച്ച അഭിനയമായിരുന്നു താരം കാഴ്ചവച്ചത്. 1991ൽ പുറത്തിറങ്ങിയ പുതുനെല്ലു പുതു നാതു എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു താരം തന്റെ അഭിനയജീവിതം ആരംഭിച്ചത്. റഹ്മാന്റെ നായികയായി അപാരത എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ മലയാള ചലച്ചിത്ര രംഗത്തേക്കുള്ള കടന്നുവരവ്. പിന്നീട് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ പ്രമുഖ നടന്മാരുടെ കൂടെ നിരവധി ചിത്രങ്ങളിൽ അഭിനയിക്കുവാൻ താരത്തിന് സാധിച്ചു. സാഗരം സാക്ഷി, ചന്ദ്രലേഖ, അമ്മ അമ്മായിയമ്മ, ഉടയോൻ, നോട്ടുബുക്ക്,ഇന്നത്തെ ചിന്താവിഷയം ആമയും മുയലും, തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള ചലച്ചിത്ര മേഖലയിലെ മികച്ച അഭിനേത്രിയായി മാറുവാൻ താരത്തിന് സാധിച്ചു.

മലയാളത്തിനു പുറമെ കന്നഡ, തെലുഗ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. കണ്ണിൽ മുത്തമിട്ടാൽ എന്ന തമിഴ് ചിത്രത്തിനുവേണ്ടി ഡബ്ബിങ് ആര്ടിസ്റ്റായും താരം പ്രവർത്തിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമെ സ്വാമി അയ്യപ്പൻ, കടമറ്റത്തു കത്തനാർ, ആദി പരാശക്തി, ഏഴാം കടലിനക്കരെ തുടങ്ങിയ ടെലിവിഷൻ പാരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട്. നൃത്തത്തിലും ഗാന രംഗത്തും സജീവമായ താരം നിരവധി വേദികളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും കലാപ്രവർതനവുമായി മുന്നോട്ട്പോവുകയാണ് താരം.

2002ൽ ആയിരുന്നു അമേരിക്കകാരനായ ശ്രീധർ രാജഗോപാലനെ വിവാഹം ചെയ്ത താരം പിന്നീട് അമേരിക്കയിൽ തന്നെ സെറ്റിൽഡാവുകയായിരുന്നു. എന്നാൽ താരത്തിന്റെ ദാമ്പത്യ ജീവിതം പരാജയമായിരുന്നു. ഭർത്താവിൽ നിന്ന് ഒരുപാട് ക്രൂരതകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തിയതിന് പിന്നാലെ നാട്ടിൽ തിരിച്ചെത്തുകയും വിവാഹ മോചനം നേടുകയും ചെയ്തു. ഡിവോഴ്സ് നൽകാൻ പോലും ഭർത്താവ് തയ്യാറായില്ലെന്നും ഒരുപാട് ടോർച്ചർ ചെയ്‌തെന്നും താരം പറഞ്ഞിരുന്നു. വിവാഹ മോചനത്തിന് ശേഷമാണ് താരം വീണ്ടും സിനിമയിൽ തിരിച്ച് വരവ് നടത്തിയത്. ഇപ്പോൾ നൃത്തവും സംഗീതവുമായി ഒറ്റയ്ക്കുള്ള ജീവിതം നയിക്കുകയാണ് താരം.

-Advertisements-