Wednesday, May 1, 2024
-Advertisements-
KERALA NEWSആഭ്യന്തര മന്ത്രി അമിത് ഷായെ വിളിക്കാൻ ഗവർണറുടെ നിർദേശം ; നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്...

ആഭ്യന്തര മന്ത്രി അമിത് ഷായെ വിളിക്കാൻ ഗവർണറുടെ നിർദേശം ; നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു നേരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധം

chanakya news
-Advertisements-

കൊല്ലം : നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു നേരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധം. വാഹത്തില്‍ നിന്നും റോഡിലിറങ്ങിയ ഗവര്‍ണര്‍ തൊട്ടടുത്ത ചായക്കടയിൽ കയറി ഇരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കത്തെ കാറിൽ കയറില്ലെന്നും ഗവർണർ വ്യക്തമാക്കി.

പോലീസ് എസ്എഫ്ഐ പ്രവർത്തകരെയാണ് സംരക്ഷിക്കുന്നത്. അക്രമികൾക്ക് പ്രതിഷേധിക്കാനുള്ള സാഹചര്യമാണ് പോലീസ് ഉണ്ടാക്കുന്നതെന്നും ഗവർണർ പറഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷായെ വിളിക്കാൻ ഗവർണർ നിർദേശം നൽകി.

English Summary : arif mohammad khan against protesters in kollam nilamel

-Advertisements-