Thursday, May 9, 2024
-Advertisements-
NATIONAL NEWSMumbai Newsഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ; ഇരുപത്തിയേഴുകാരനായ ബോഡി ബിൽഡർ ഹൃദയാഘാതത്തെ തുടർന്ന്...

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ; ഇരുപത്തിയേഴുകാരനായ ബോഡി ബിൽഡർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

chanakya news
-Advertisements-

മുംബൈ : മഹാരാഷ്ട്രയിൽ ബോഡി ബിൽഡറായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. നലാസോപര ഈസ്റ്റ് സ്വദേശി അജിങ്ക്യ കദാം (27) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വീട്ടിൽവെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിൽ കഴിയുന്നതിനിടെ മരണപ്പെടുകയായിരുന്നു.

75 കിലോ ഗ്രാം വിഭാഗത്തിൽ മത്സരിച്ച് നിരവധി വിജയങ്ങൾ സ്വന്തമാക്കിയിട്ടുള്ള അജിങ്ക്യ കദാം ഫിറ്റ്നസ് ട്രെയ്‌നറായി പ്രവർത്തിച്ച് വരികയായിരുന്നു. അടുത്തിടെ തമിഴ്നാട് സ്വദേശിയും ബോഡി ബിൽഡറുമായ വിജയി അരവിന്ദ് ശേഖർ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത് ഏറെ വാർത്തയായിരുന്നു.

English Summary : body builder dies of heart attack

-Advertisements-