Monday, May 13, 2024
-Advertisements-
KERALA NEWSഗിരീഷിനെ ഭയന്ന് ഒളിവിൽ കഴിയുന്ന പോലെയാണ് ജീവിക്കുന്നത് ; സ്വത്തുക്കൾ തട്ടിയെടുത്തു, നിരന്തരം പീഡിപ്പിക്കുന്നു റോബിൻ...

ഗിരീഷിനെ ഭയന്ന് ഒളിവിൽ കഴിയുന്ന പോലെയാണ് ജീവിക്കുന്നത് ; സ്വത്തുക്കൾ തട്ടിയെടുത്തു, നിരന്തരം പീഡിപ്പിക്കുന്നു റോബിൻ ബസ്സുടമ ഗിരീഷിനെതിരെ സഹോദരൻ മുഖ്യമന്ത്രിക്ക് പരാതി നൽകി

chanakya news
-Advertisements-

കോട്ടയം : റോബിൻ ബസുടമ ഗിരീഷിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി സഹോദരൻ. തന്റെ സ്വത്തുക്കൾ തട്ടിയെടുത്തെന്ന് ആരോപിച്ചാണ് ഗിരീഷിനെതിരെ സഹോദരൻ ബേബി ഡിക്രൂസ് പരാതി നൽകിയത്. വർഷങ്ങളായി മാനസികമായി പീഡിപ്പിക്കുകയാണെന്നും സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് വീട്ടിലെത്തി തന്റെ കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും സഹോദരന്റെ പരാതിയിൽ പറയുന്നു.

തന്റെ സ്വത്തുക്കൾ തട്ടിയെടുക്കുകയും കിടപ്പിലായ മാതാപിതാക്കളെ കാണാൻ പോലും തന്നെ അനുവദിക്കുന്നില്ലെന്നും ബേബി ഡിക്രൂസിന്റെ പരാതിയിൽ പറയുന്നു. ഗിരീഷിനെ ഭയന്ന് ഒളിവിൽ കഴിയുന്നത് പോലെയാണ് താൻ ജീവിക്കുന്നതെന്നും ബേബി ഡിക്രൂസിന്റെ പരാതിയിൽ പറയുന്നു.

വാടക വീട്ടിൽ താമസിക്കുന്ന തന്നേയും കുടുംബത്തേയും നിരന്തരം ഭീഷണിപ്പെടുത്താറുണ്ട്. പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും തനിക്കും കുടുംബത്തിനും സമാധാന ജീവിതം ഉറപ്പ് വരുത്തണമെന്നും ആവിശ്യപെട്ടാണ് ബേബി ഡിക്രൂസ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

English Summary : brother filed a complaint with the chief minister against robin bus owner

-Advertisements-