Advertisements

കാറിൽ ഉണ്ടായിരുന്നത് പെട്രോൾ അല്ല വെള്ളമെന്ന് കുടുംബം, കുപ്പിയിൽ മറ്റെന്തോ ദ്രാവകമുള്ളതായി ഫോറൻസിക് വിഭാഗം

കണ്ണൂർ : ഓടുന്ന കാറിന് തീ പിടിച്ച് ഗർഭിണിയും ഭർത്താവും മരിച്ച സംഭവത്തിൽ പ്രതികരണവുമായി പകടത്തിൽ മരിച്ച റീഷയുടെ പിതാവ് വിശ്വനാഥൻ രംഗത്ത്. കാറിൽ തീ പടരാൻ കാരണം സീറ്റിനടിയിൽ സൂക്ഷിച്ച പെട്രോൾ ആണെന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ കാറിൽ പെട്രോൾ സൂക്ഷിച്ചിരുന്നില്ലെന്നും മൂന്ന് കുപ്പി വെള്ളമാണ് ഉണ്ടായിരുന്നതെന്നും വിശ്വനാഥൻ പറയുന്നു.

Advertisements

ആശുപത്രിയിലേക്ക് പോകുന്നതിനാൽ കുപ്പികളിൽ വെള്ളം നിറച്ച് എടുത്തിരുന്നു. അപകടം നടന്നതിന്റെ തലേദിവസം മാഹിയിൽ നിന്നും ഫുൾടാങ്ക് പെട്രോൾ അടിച്ചതാണെന്നും പിന്നെന്തിനാണ് കാറിൽ പെട്രോൾ കരുതേണ്ട ആവശ്യമെന്നും വിശ്വാനാഥൻ ചോദിക്കുന്നു. സ്റ്റീയറിങ്ങിന്റെ താഴെ നിന്നാണ് ആദ്യം പുക ഉയർന്നത് അപ്പോൾ തന്നെ വണ്ടി നിർത്തിയെങ്കിലും പെട്ടെന്ന് തീ പടരുകയായിരുന്നെന്നും വിശ്വനാഥൻ പറഞ്ഞു.

അതേസമയം കാറിലെ കുപ്പിയിൽ നിന്നും ദ്രാവകം കണ്ടെത്തിയതായും എന്ത് തരത്തിലുള്ള ദ്രാവകമാണിതെന്ന് മനസിലാക്കാൻ രാസപരിശോധനയ്ക്ക് അയച്ചതായും ഫോറൻസിക്വിഭാഗം അറിയിച്ചു. ഇന്നലെ ഫോറൻസിക് വിഭാഗം വിശദമായ പരിധോധന നടത്തിയിരിക്കുന്നു.

Advertisements

പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോകുവഴിയാണ് കാറിന് തീ പിടിച്ച് കണ്ണൂർ സ്വദേശികളായ റീഷയും ഭർത്താവും വെന്തുമരിച്ചത്. അപകടസമയത്ത് കാറിലെ പിൻസീറ്റിൽ യാത്ര ചെയ്യുകയായിരിക്കുന്ന നാല് പേർ രക്ഷപ്പെട്ടിരുന്നു.

English Summary : car fire kannur update

- Advertisement -
Latest news
POPPULAR NEWS