Wednesday, May 1, 2024
-Advertisements-
BUSINESSഇനി ഒരു കിലോ അരിക്ക് 25 രൂപ ; ഭാരത് അരിയുമായി കേന്ദ്രസർക്കാർ

ഇനി ഒരു കിലോ അരിക്ക് 25 രൂപ ; ഭാരത് അരിയുമായി കേന്ദ്രസർക്കാർ

chanakya news
-Advertisements-

ന്യുഡൽഹി : ഭാരത് ആട്ടയ്ക്കും, ഭാരത് ദാൽ നും പിന്നാലെ ഭാരത് അരിയുമായി കേന്ദ്രസർക്കാർ. വിലക്കയറ്റം പിടിച്ച് നിർത്താൻ ലക്ഷ്യമിട്ടാണ് ഭാരത് അരി വിപണിയിലെത്തിക്കുന്നത്. കിലോയ്ക്ക് 25 രൂപ നിരക്കിലാണ് ഭാരത് അരി വിപണിയിലെത്തുന്നത്. സർക്കാർ ഏജൻസികൾ വഴിയാകും ഭാരത് അരി വിൽപ്പന നടത്തുക.

നാഫെഡ്, നാഷണല്‍ കോ ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്, കേന്ദ്രീയ ഭണ്ഡാര്‍ ഔട്ട് ലെറ്റുകള്‍, കൂടാതെ സഞ്ചരിക്കുന്ന വില്പനശാലകൾ വഴിയും അരി വിൽപ്പന നടത്തുമെന്നാണ് വിവരം. നിലവിൽ 43 രൂപയ്ക്കാണ് രാജ്യത്ത് ഒരു കിലോ അരിയുടെ വില.

മുൻകാലങ്ങളെ അപേക്ഷിച്ച് അരിയുടെ വില വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ 25 രൂപയ്ക്ക് ഭാരത് അരി വിപണിയിലെത്തിക്കുന്നത്. നേരത്തെ വിപണിയിലെത്തിച്ച ഭാരത് ആട്ടയ്ക്ക് 27 രൂപയും, ഭാരത് ദാലിന് 60 രൂപയുമാണ് വില.

English Summary : central government with bharat rice rs 25 per kg

-Advertisements-