Sunday, April 28, 2024
-Advertisements-
KERALA NEWSKannur Newsഉടുത്തിരുന്ന വസ്ത്രം പൊക്കി കാൽ മടക്കി ചവിട്ടി ; മദ്യ ലഹരിയിൽ നാട്ടുകാരേയും പോലീസിനേയും ആക്രമിച്ച...

ഉടുത്തിരുന്ന വസ്ത്രം പൊക്കി കാൽ മടക്കി ചവിട്ടി ; മദ്യ ലഹരിയിൽ നാട്ടുകാരേയും പോലീസിനേയും ആക്രമിച്ച യുവതി അറസ്റ്റിൽ

chanakya news
-Advertisements-

കണ്ണൂർ : മദ്യ ലഹരിയിൽ നാട്ടുകാരേയും പോലീസിനേയും ആക്രമിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. കണ്ണൂർ കുളിബസാർ സ്വദേശിനി റസീന (39) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം മദ്യലഹരിയിലെത്തിയ റസീന ഉടുത്തിരുന്ന വസ്ത്രം പൊക്കി കാൽ മടക്കി നാട്ടുകാരെ ചവിട്ടുകയായിരുന്നു.

തടയാനെത്തിയ പൊലീസിനെയും റസീന സമാനരീതിയിൽ ആക്രമിച്ചു. തുടർന്ന് എസ്‌ഐ ദീപ്തിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി റസീനയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ റസീന എസ്‌ഐ ദീപ്തിയെയും ആക്രമിച്ചു.

നിരവധി കേസുകളിൽ പ്രതിയാണ് റസീനയെന്ന് പോലീസ് പറയുന്നു. അറസ്റ്റിലായ റസീനയെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

English Summary : drunken woman who attacked locals and the police was arrested

-Advertisements-