Friday, April 26, 2024
-Advertisements-
INTERNATIONAL NEWSഎറണാകുളം സ്വദേശിയെ ഹോങ്കോങ്ങിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ; കടലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്

എറണാകുളം സ്വദേശിയെ ഹോങ്കോങ്ങിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ; കടലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്

chanakya news
-Advertisements-

കൊച്ചി : എറണാകുളം സ്വദേശിയെ ഹോങ്കോങ്ങിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം കച്ചേരിപ്പടി സ്വദേശി വെളിപ്പറമ്പിൽ ജിജോ അഗസ്റ്റി (26) ആണ് മരിച്ചത്. തായ്‌ലൻഡ് കപ്പലിലെ ജീവനക്കാരനായിരുന്നു ജിജോ അഗസ്റ്റി.

തായ്‌ലൻഡിൽ നിന്നും ഹോങ്കോങ്ങിലേക്ക് പോയ കപ്പലിൽ ജിജോ അഗസ്റ്റി യാത്രചെയ്തിരുന്നു. മൃതദേഹം കടലിൽ നിന്നും കണ്ടെത്തിയെന്നാണ് ഹോങ്കോങ് പോലീസ് ബന്ധുക്കളെ അറിയിച്ചത്. അതേസമയം കപ്പലിന് ഭീഷണിയുള്ളതായി ദിവസങ്ങൾക്ക് മുൻപ് വിളിച്ചപ്പോൾ ജിജോ വീട്ടുകാരെ അറിയിച്ചിരുന്നു.

English Summary : ernakulam native suspicious death hong kong

-Advertisements-