Monday, May 13, 2024
-Advertisements-
KERALA NEWSKannur Newsഒഴുക്കിൽപ്പെട്ട മകനെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു ; കണ്ണൂരിൽ അച്ഛനും മകനും പുഴയിൽ മുങ്ങി മരിച്ചു

ഒഴുക്കിൽപ്പെട്ട മകനെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു ; കണ്ണൂരിൽ അച്ഛനും മകനും പുഴയിൽ മുങ്ങി മരിച്ചു

chanakya news
-Advertisements-

കണ്ണൂർ : കേളകത്ത് പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു. കണ്ണൂർ ചുങ്കക്കുന്ന് സ്വദേശികളായ ലിജോ ജോസ് (36), മകൻ നെവിൻ (6) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് ലിജോയും മകനും ഇരട്ടത്തോട് ഭവാനിപ്പുഴയിൽ കുളിക്കാനിറങ്ങിയത്.

ആറു വയസുകാരനായ മകൻ ഒഴുക്കിൽപെടുകയും തുടർന്ന് ലിജോ ജോസ് മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ മുങ്ങി പോകുകയുമായിരുന്നെന്നാണ് വിവരം. ലിജോ യുടെ ഭാര്യ കുവൈറ്റിലാണ്. ഇരിട്ടിയിലെ എജെ ഗോൾഡ് ജീവനക്കാരനാണ് ലിജോ.

English Summary : Father and son drowned in river in Kannur

-Advertisements-