Monday, May 13, 2024
-Advertisements-
KERALA NEWSKannur Newsകണ്ണൂരിൽ മകനെ തോളിലിരുത്തി പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു

കണ്ണൂരിൽ മകനെ തോളിലിരുത്തി പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു

chanakya news
-Advertisements-

കണ്ണൂർ : മകനെ തോളിലിരുത്തി പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു. കണ്ണൂർ ചുങ്കക്കുന്ന് സ്വദേശി ലിജോ ജോസ് (36), മകൻ നെവിൻ (6) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്.

ചുങ്കക്കുന്ന് പാലത്തിന് സമീപത്ത് കെട്ടിയ തടയിണയിലെ വെള്ളത്തിൽ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. ലിജോ ജോസ് ആറു വയസുള്ള മകനെ ചുമലിൽ ഇരുത്തിയതിന് ശേഷം കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടയിൽ കാൽ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ചുമലിലുണ്ടായിരുന്ന മകൻ ചെളിയിൽ പൂണ്ട് പോയി. മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ലിജോയും അപകടത്തിൽ പെടുകയായിരുന്നു.

കൂടെയുണ്ടായിരുന്ന കുട്ടികളുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും കരയ്‌ക്കെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരിട്ടി എജെ ഗോൾഡിലെ ജീവനക്കരനാണ് ലിജോ ജോസ്. ലിജോയുടെ ഭാര്യ സ്റ്റെഫി കുവൈറ്റിൽ ജോലി ചെയ്തു വരികയാണ്.

English Summary : father and son drowned while bathing in a river in Kannur

-Advertisements-