Friday, April 26, 2024
-Advertisements-
KERALA NEWSഅത്യമൊക്കെ അത് കണ്ടപ്പോൾ ബുദ്ധിമുട്ടായി തോന്നി, പക്ഷെ ഇപ്പോൾ സാധാരണയായി തോന്നുന്നു ; തുറന്ന് പറഞ്ഞ്...

അത്യമൊക്കെ അത് കണ്ടപ്പോൾ ബുദ്ധിമുട്ടായി തോന്നി, പക്ഷെ ഇപ്പോൾ സാധാരണയായി തോന്നുന്നു ; തുറന്ന് പറഞ്ഞ് ചലച്ചിത്രതാരം ഷീലു എബ്രഹാം

chanakya news
-Advertisements-

പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ഷീലു എബ്രഹാം. വീപ്പിങ് ബോയ് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തെത്തുന്നത്. പിന്നീട് ഷി ടാക്സി, ആടുപുലിയാട്ടം, വിധി, പട്ടാഭിരാമൻ, സ്റ്റാർ, വീകം, നാലാം മുറ തുടങ്ങിയ ചിത്രങ്ങളിൽ നായികയായും സഹതാരമായും ഷീലു അഭിനയിച്ചിട്ടുണ്ട്. പലപ്പോഴും നിരവധി ബോഡി ഷെമിങ്ങിനും ട്രോളുകൾക്കും ഇടയാകാറുള്ള താരങ്ങൾ അതിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്താറുണ്ട്. ഇപ്പോഴിത സിനിമയിൽ അഭിനയിച്ചെങ്കിലും ട്രോളുകളിലൂടെയാണ് താൻ അറിയപ്പെട്ടതെന്ന് പറയുകയാണ് ഷീലു എബ്രഹാം.

താൻ പതിനെട്ടു സിനിമകൾ ചെയ്തു. എന്നിട്ടും പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുവാൻ തനിക്ക് സാധിച്ചില്ല. പക്ഷെ സോഷ്യൽ മീഡിയയിൽ നിരന്തരം കാണുന്ന ട്രോളുകളിലൂടെയാണ് താൻ അറിയപ്പെട്ടതെന്ന് താരം പറയുന്നു. ആദ്യമൊക്ക കമെന്റുകൾ കാണുമ്പോൾ തനിക് ബുദ്ധിമുട്ടായിരുന്നു. പക്ഷെ ഇപ്പോൾ അത് സാധാരണയായി തോന്നുന്നു. കാരണം ഇത്തരം കമന്റുകൾ എഴുതുന്നതുകൊണ്ട് ഷീലു എബ്രഹാം ആരാണെന്ന് എല്ലാവർക്കും അറിയാൻ സാധിച്ചു.

അബാം മൂവീസിനെ കുറിച്ചുള്ള ട്രോളുകളാണ് ആദ്യം വരാൻ തുടങ്ങിയത്. കാരണം അബാം മൂവിസിന്റെ ബാനർ കണ്ടാൽ അതിൽ അത് അതിൽ താനായിരിക്കും എന്നാണ് അവർ പറയുന്നത്. ആദ്യമൊക്കെ തന്നെ കൂടുതലായി അറിയാത്തതുകൊണ്ട് പൊങ്കാല കുറവായിരുന്നു. അറിഞ്ഞുതുടങ്ങിയപ്പോൾ പിന്നെ അവർ തന്നെ എല്ലാം തീരുമാനിക്കുകയും ചെയ്തുവെന്ന് ഷീലു എബ്രഹാം പറയുന്നു.

English Summary : Film star Sheelu Abraham opens up

-Advertisements-