Thursday, May 9, 2024
-Advertisements-
NATIONAL NEWSMumbai Newsസഹോദരിയും ആൺ സുഹൃത്തും ഇതേ ഫ്ലാറ്റിലെയിരുന്നു താമസം ; ഫ്ലൈറ്റ് അറ്റൻഡറായ യുവതിയെ ഫ്ലാറ്റിൽ മരിച്ച...

സഹോദരിയും ആൺ സുഹൃത്തും ഇതേ ഫ്ലാറ്റിലെയിരുന്നു താമസം ; ഫ്ലൈറ്റ് അറ്റൻഡറായ യുവതിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി, കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്

chanakya news
-Advertisements-

മുംബൈ : എയർ ഇന്ത്യയിൽ ഫ്ലൈറ്റ് അറ്റൻഡറായ യുവതിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഛത്തീസ്ഗഡ് സ്വദേശിയായ റുപാൽ ഒഗ്രി (24) ആണ് മരിച്ചത്. മുംബൈ അന്ധേരിയിലെ എൻജി കോംപ്ലക്‌സിലെ ഫ്ലാറ്റിൽ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.

കഴിഞ്ഞ ഏപ്രിലിലാണ് റുപാൽ എയർ ഇന്ത്യയിൽ പരിശീലനത്തിനായി മുംബൈയിലെത്തിയത്‌. സഹോദരിക്കൊപ്പം ഫ്ലാറ്റിൽ താമസിച്ച് വരികയായിരുന്നു. സഹോദരിയുടെ ആൺ സുഹൃത്തും ഇവരോടൊപ്പം താമസിച്ചിരുന്നതായി പോലീസ് പറയുന്നു. ദിവസങ്ങൾക്ക് മുൻപ് സഹോദരിയും ആൺ സുഹൃത്തും വിദേശത്തേക്ക് പോയിരുന്നു.

ഞായറാഴ്ച റുപാലിനെ വീട്ടുകാർ പലതവണ ഫോണിൽ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് വീട്ടുകാർ റുപാലിന്റെ സുഹൃത്തുക്കളെ വിവരമറിയിക്കുകയായിരുന്നു. സുഹൃത്തുക്കൾ ഫ്ലാറ്റിൽ എത്തി നോക്കിയപ്പോഴാണ് റുപാലിനെ കഴുത്ത് അറുത്ത നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫ്ലാറ്റിലേയും സമീപ പ്രദേശങ്ങളിലേയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. അതേസമയം ഒരു അജ്ഞാതൻ എത്തിയതായി പോലീസിന് വിവരം ലഭിച്ചു. റുപാലിയുടെ മൊബൈൽ ഫോണും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

English Summary : flight attendant rupal ogrey found dead in mumbai flat

-Advertisements-