Friday, May 17, 2024
-Advertisements-
KERALA NEWSദീപാവലി ആഘോഷത്തിനിടെ അമ്മാവൻ കത്തിച്ച പടക്കം ദേഹത്ത് വീണ് പൊട്ടിത്തെറിച്ച് നാലര വയസുകാരിക്ക് ദാരുണാ,ന്ത്യം

ദീപാവലി ആഘോഷത്തിനിടെ അമ്മാവൻ കത്തിച്ച പടക്കം ദേഹത്ത് വീണ് പൊട്ടിത്തെറിച്ച് നാലര വയസുകാരിക്ക് ദാരുണാ,ന്ത്യം

chanakya news
-Advertisements-

ചെന്നൈ : ദീപാവലി ആഘോഷത്തിനിടെ അമ്മാവൻ കത്തിച്ച പടക്കം ദേഹത്ത് വീണ് പൊട്ടിത്തെറിച്ച് നാലര വയസുകാരിക്ക് ദാരുണാന്ത്യം. തമിഴ്‌നാട് റാണിപേട്ട സ്വദേശി നവിഷ്‌ക (നാല്) ആണ് മരിച്ചത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

നവിഷ്‌കയുടെ അമ്മാവൻ വിഘ്നേഷ് കുട്ടിയെ കയ്യിലെടുത്ത് പടക്കത്തിന് തീ കൊളുത്തുകയും ഇതിനിടെ പടക്കം കുട്ടിയുടെ ദേഹത്ത് വീണ് പൊട്ടുകയുമായിരുന്നു. വയറിലും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

അപകടത്തിൽ കുട്ടിയുടെ അമ്മാവൻ വിഘ്‌നേശിനും പരിക്കേറ്റിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു.

English Summary : four years old girl death firecracker

-Advertisements-