Friday, April 26, 2024
-Advertisements-
ENTERTAINMENTപരിപാടിക്ക് വേണ്ടി എല്ലാം തയ്യാറാക്കി പണവും നൽകി ; മലയാളി യുവാവിനെ വഞ്ചിച്ചെന്ന പരാതിയിൽ സണ്ണി...

പരിപാടിക്ക് വേണ്ടി എല്ലാം തയ്യാറാക്കി പണവും നൽകി ; മലയാളി യുവാവിനെ വഞ്ചിച്ചെന്ന പരാതിയിൽ സണ്ണി ലിയോൺ നൽകിയ മുൻ‌കൂർ ഹർജി പിൻവലിച്ചു

chanakya news
-Advertisements-

കൊച്ചി : വിദേശത്തും കേരളത്തിലും സ്റ്റേജ് ഷോ നടത്തുന്നതിനായി പണം വാങ്ങിയ ശേഷം വഞ്ചിച്ചെന്ന പരാതിയിൽ ബോളിവുഡ് താരം സണ്ണി ലിയോൺ മുൻ‌കൂർ ജാമ്യത്തിനായി നൽകിയ ഹർജി പിൻവലിച്ചു. കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി നിലവിൽ കോടതിയുടെ പരിഗണയിലുള്ളതിനാലാണ് ഹർജി പിൻവലിച്ചത്, അതേസമയം കേസ് നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

സ്റ്റേജ് ഷോയിൽ പങ്കെടുക്കുന്നതിനായി പണം വാങ്ങിയ ശേഷം പരിപാടിക്ക് സണ്ണി ലിയോൺ എത്തിയില്ലെന്ന് ആരോപിച്ചാണ് എറണാകുളം സ്വദേശിയായ ഷിയാസ് പരാതി നൽകിയത്. 2016 മുതൽ 2019 വരെ പരിപാടി നടത്തുന്നതിനായി 39 ലക്ഷം രൂപ സണ്ണി ലിയോൺ എറണാകുളം സ്വദേശിയിൽ നിന്നും വാങ്ങിയിരുന്നു. വിശ്വാസ വഞ്ചന, ചതി, പണം തട്ടിയെടുക്കാൻ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് സണ്ണി ലിയോണിനെതിരെ കേസെടുത്തിരിക്കുന്നത്.

കേസിലെ ഒന്നാം പ്രതിയാണ് സണ്ണി ലിയോൺ, സണ്ണി ലിയോണിന്റെ ഭർത്താവ് ഡാനിയൽ വെബർ, മാനേജർ എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. 2019 ൽ വാലന്റൈൻസ് ദിനത്തിൽ നടത്താനിരുന്ന പരിപാടിയിൽ നിന്ന് തലേദിവസം സണ്ണി ലിയോൺ പിന്മാറുകയായിരുന്നു. പരിപാടിക്ക് വേണ്ടി എല്ലാം ഒരുക്കി കാത്തിരിക്കുന്നതിനിടയിലാണ് സണ്ണി ലിയോണിന്റെ പിന്മാറ്റം.

English Summary : fraud case sunny leone withdraws anticipatory bail plea

-Advertisements-