Tuesday, April 30, 2024
-Advertisements-
NATIONAL NEWSക്ഷേത്രം പൊളിച്ചാണ് പള്ളി പണിതത്, ഇനി ഒത്തുതീർപ്പുകൾക്ക് ഇല്ല ജ്ഞാനവാപി മസ്ജിദിൽ നിന്നും മുസ്ലിങ്ങൾ ഒഴിഞ്ഞ്...

ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതത്, ഇനി ഒത്തുതീർപ്പുകൾക്ക് ഇല്ല ജ്ഞാനവാപി മസ്ജിദിൽ നിന്നും മുസ്ലിങ്ങൾ ഒഴിഞ്ഞ് പോകണമെന്ന് വിഷ്ണു ശങ്കർ ജെയിൻ

chanakya news
-Advertisements-

ന്യൂഡൽഹി : ജ്ഞാനവാപി മസ്ജിദിൽ നിന്നും മുസ്ലിങ്ങൾ ഒഴിഞ്ഞ് പോകണമെന്ന് ഹിന്ദു പക്ഷ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ സർവേയുടെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് വിഷ്ണു ശങ്കർ ജെയിനിന്റെ പ്രതികരണം . ജ്ഞാനവാപി മസ്ജിദ് ഇതിനകം അവിടെ ഉണ്ടായിരുന്ന ഒരു പഴയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണ് നിർമ്മിച്ചതെന്ന് എഎസ്ഐ റിപ്പോർട്ട് സൂചിപ്പിക്കുന്നതായി ഹിന്ദു പക്ഷ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ അവകാശപ്പെട്ടു.

എഎസ്ഐ റിപ്പോർട്ട് പുറത്തുവന്നതോടെ ജ്ഞാനവാപി പള്ളി നിർമ്മിച്ചത് ക്ഷേത്രത്തിന് മുകളിലാണെന്ന് വ്യക്തമാണെന്നും ഇനി ഒത്തുതീർപ്പിനെക്കുറിച്ച് ആരെങ്കിലും പറഞ്ഞാൽ അത് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീങ്ങൾ പള്ളിയിൽ നിന്നും ഒഴിയുകയാണ് ഏക പോംവഴിയെന്നും വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു.

ക്ഷേത്രം തകർത്താണ് പള്ളി നിർമ്മിച്ചിരിക്കുന്നത് വൈകാതെ തന്നെ അത് ഹിന്ദുക്കൾക്ക് തിരികെ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് നിലവറകളിൽ നിന്ന് ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ കണ്ടെത്തിയതായും വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു.

English Summary : gyanvapi masjid asi report

-Advertisements-