Tuesday, April 30, 2024
-Advertisements-
KERALA NEWSAlappuzha Newsപാർട്ണർ ആകാമെന്ന് പറഞ്ഞാണ് സ്ത്രീകളെ പറ്റിച്ചത് ; ഫിറ്റ്നസ് സെന്ററിൽ പരിശീലനത്തിന് എത്തിയ സ്ത്രീകളെ തട്ടിപ്പിനാരയാക്കിയ...

പാർട്ണർ ആകാമെന്ന് പറഞ്ഞാണ് സ്ത്രീകളെ പറ്റിച്ചത് ; ഫിറ്റ്നസ് സെന്ററിൽ പരിശീലനത്തിന് എത്തിയ സ്ത്രീകളെ തട്ടിപ്പിനാരയാക്കിയ ജിം ഉടമ അറസ്റ്റിൽ

chanakya news
-Advertisements-

ആലപ്പുഴ : ഹരിപ്പാടിൽ ജിംൽ പരിശീലനത്തിന് എത്തിയ സ്ത്രീകളെ പറ്റിച്ച് പണം തട്ടിയ ജിം ഉടമ അറസ്റ്റിൽ. ഹരിപ്പാട് നഗരത്തിൽ ഫിറ്റ്നസ് സെന്റർ നടത്തുന്ന ജിപ്സൺ ജോയ് (35) ആണ് അറസ്റ്റിലായത്. തട്ടിപ്പിന് ഇരയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

പരിശീലനത്തിനായി ഫിറ്റ്നസ് സെന്ററിൽ എത്തിയിരുന്ന സ്ത്രീകളോട് തനിക്ക് കടുത്ത സാമ്പത്തിക പ്രശ്നമുണ്ടെന്നും പണം തന്ന് സഹായിക്കണമെന്നും ജിപ്സൺ ജോയ് ആവശ്യപ്പെടുകയായിരുന്നു. പണം നൽകിയാൽ ഫിറ്റ്നസ് സെന്ററിന്റെ പാർട്ണർ ആക്കാമെന്ന് വാഗ്ദാനം നൽകിയാണ് തട്ടിപ്പ് നടത്തിയത്.

നിരവധി സ്ത്രീകളിൽ നിന്നും ഇയാൾ സമാനമായ രീതിയിൽ പണം തട്ടിയെടുത്തിരുന്നു. പണം നൽകിയിട്ടും പാർട്ടണർ ആക്കാത്തതിനെ തുടർന്ന് രണ്ട് സ്ത്രീകൾ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് അന്വേഷണം നടത്തുന്നതിനിടെ ഇയാൾ വിദേശത്തേക്ക് കടന്നിരുന്നു. തുടർന്ന് പോലീസ് ഇയാളെ തിരിച്ച് നാട്ടിൽ എത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

English Summary : gym owner arrested in case of extorting money from women

-Advertisements-