Saturday, May 11, 2024
-Advertisements-
NATIONAL NEWSകണ്ണുകൾ കുത്തിപ്പൊട്ടിച്ച നിലയിലായിരുന്നു ; നഴ്‌സിംഗ് വിദ്യാർത്ഥിനിയുടെ മൃതദേഹം കുളത്തിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ സഹോദരി...

കണ്ണുകൾ കുത്തിപ്പൊട്ടിച്ച നിലയിലായിരുന്നു ; നഴ്‌സിംഗ് വിദ്യാർത്ഥിനിയുടെ മൃതദേഹം കുളത്തിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ സഹോദരി ഭർത്താവ് കസ്റ്റഡിയിൽ

chanakya news
-Advertisements-

ഹൈദരാബാദ് : തെലുങ്കാന വികാരാബാദിൽ നഴ്‌സിംഗ് വിദ്യാർത്ഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തറുത്ത നിലയിലും, കണ്ണുകൾ കുത്തിപ്പൊട്ടിച്ച നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. കാലാപൂർ സ്വദേശിനി ജുട്ടു സിരിഷ് (19) ആണ് കൊല്ലപ്പെട്ടത്.

മാതാവ് രോഗബാധിതയായതിനെ തുടർന്ന് രണ്ട് മാസം മുമ്പ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി പെൺകുട്ടിയെ കാണാതായി. വീട്ടുകാരെ അറിയിക്കാതെ പെൺകുട്ടി വീടുവിട്ടിറങ്ങുകയായിരുന്നു. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പെൺകുട്ടിയുടെ വസ്ത്രങ്ങൾ കുളത്തിന് സമീപത്ത് നിന്നും കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി പരിശോധിക്കുകയുമായിരുന്നു. കുളത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ നിരവധി മുറിവുകളുള്ളതായി പോലീസ് പറഞ്ഞു. സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരി ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത് വരികയാണ്.

English Summary : hyderabad 19 year old girl brutal murder shocking

-Advertisements-