അത് ചെയ്യുന്നെങ്കിൽ ഫഹദ് ഫാസിലിനൊപ്പം ചെയ്യാനാണ് ആഗ്രഹം ; തുറന്ന് പറഞ്ഞ് മഡോണ സെബാസ്റ്റ്യൻ

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ പ്രേമം എന്നചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് മഡോണ സെബാസ്റ്റ്യൻ. എന്നാൽ ഈ ചിത്രത്തിനുശേഷം തമിഴിൽ എത്തിയതാരം വിജയ് സേതുപതിയുടെ നായികയായി കാതലും കടന്തുപോകും എന്നചിത്രത്തിൽ അഭിനയിച്ചു. വളരെ നല്ല പ്രേക്ഷക പ്രതികരണമായിരുന്നു താരത്തിന് ഈ ചിത്രത്തിലൂടെ ലഭിച്ചത്. പ്രേമത്തിന്റെ തെലുങ്ക് റീമേക്കിലും താരം തന്നെയായിരുന്നു അഭിനയിച്ചത്. കാവൻ, പാ പാണ്ടി, കൊമ്പ് വച്ച സിങ്കഡാ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചു. എന്നാൽ മലയാളത്തിൽ കുറച്ചുകൂടുതൽ സിനിമകൾ ചെയ്യുവാൻ താരത്തിന് സാധിച്ചു. കിങ് ലയർ, ഇബിലീസ്, വൈറസ്, ബ്രോതേഴ്‌സ് ഡേ, ഐഡന്റിറ്റി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുവാൻ മഡോണയ്ക്ക് സാധിച്ചു.

നടി എന്നതിലുപരി ഗായിക എന്ന പേരിലും താരം അറിപ്പെടുന്നു. യു ടു ബ്രൂട്ടസ് എന്ന ചിത്രത്തിനുവേണ്ടി താരം ഗാനമാലപിച്ചിട്ടുണ്ട്. അഭിനയം പോലെത്തന്നെ സംഗീതവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുന്നകാര്യത്തിൽ താരം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുത്തൻ ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സിനിമ മേഖലയെ എടുത്തുനോക്കിയാൽ ഏറ്റവും കൂടുതൽ സ്നേഹമുള്ളതായി തോന്നിയത് തമിഴ് സിനിമ മേഖലയാണെന്നാണ് താരം പലപ്പോഴും പറയാറുള്ളത്.

  നിശബ്ദതയാണ് ഏറ്റവും നല്ല മറുപടി,സത്യം ജയിക്കും ; ഫേസ്‌ബുക്ക് കുറിപ്പുമായി വിജയ് ബാബു

ഇപ്പോഴിത റൊമാന്റിക് പെയർ ആയി കൂടെ അഭിനയിക്കാൻ താല്പര്യമുള്ള നടൻ ആരാണെന്നുവെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഇതുവരെ ആരോടൊപ്പവും നേരിട്ട് റൊമാന്റിക്കായി അഭിനയിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ ആദ്യമായി റൊമാന്റിക് സീൻ ചെയ്യുമ്പോൾ നല്ലമനസുള്ള ആളുടെ കൂടെചെയ്യാനാണ് ആഗ്രഹമെന്നാണ് താരം പറയുന്നത്. കാരണം നമുക്ക് അവരോടൊപ്പം ഒരു കംഫർട്ട് വേണമെന്നും റൊമാന്റിക് ചെയ്യാൻ തോന്നുന്ന ഒരാളായിരിക്കണമെന്നും താരം പറയുന്നു. അയാളുടെ വ്യക്തിത്വം നല്ലതായിരിക്കണമെന്നാണ് താരം പറയുന്നത്. അങ്ങനെയൊരാൾ ഫഹദ് ഫാസിൽ ആയിരിക്കണമെന്നാണ് താരം പറയുന്നത്. ഫഹദിന്റെ കൂടെ അങ്ങനെയൊരു ചിത്രം ചെയ്യാൻ താൻ ആഗ്രഹിക്കുന്നുവെന്നുമാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. കൂടതെ വില്ലനായി കൂടെഅഭിനയിക്കാൻ ആഗ്രഹിക്കുന്നത് വിജയ് സേതുപതിയെയാണെന്നും താരം കൂട്ടിച്ചേർത്തു.

Latest news
POPPULAR NEWS