കുവൈറ്റിൽ മലയാളിയെ ആക്രമിച്ച സംഭവത്തിൽ അമിത് ഷായ്ക്ക് കത്തെഴുതി കറന്തലജെ എംപി, ഉടൻ നടപടി

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വീഡിയോ സമൂഹമാധ്യമത്തിൽ ഷെയർ ചെയ്തതിന് കുവൈറ്റ് മലയാളിയായ പ്രവീണിനെ മർദ്ദിച്ച സംഭവത്തിൽ ഉടൻ നടപടി എടുത്തേക്കും. സംഭവവുമായി ബന്ധപ്പെട്ട് എംപി ശോഭാ കരന്തലജെ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി. പ്രവീണിനെ അതിക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കർണാടക ഉടുപ്പി ചിക്കമംഗ്ലൂർ എംപിയായ ശോഭ കരന്തലജെ കത്തയച്ചിരിക്കുന്നത്.

പ്രവീണിനെ താമസസ്ഥലത്തേക്ക് മലയാളികളായ ഒരുകൂട്ടം ആളുകൾ എത്തുകയും അസഭ്യം പറയുകയും മർദ്ധിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ നേരത്തെ പ്രവീൺ കേന്ദ്ര വിദേശകാര്യ വകുപ്പ് സഹമന്ത്രി വി മുരളീധരന് പരാതി നൽകിയിരുന്നു. കാസർഗോഡ് ചുള്ളിക്കര സ്വദേശി അസി, അഷ്കർ, l ഹനീഫ്, ഷംനാദ് തുടങ്ങിയ പത്തോളം പേർ തന്റെ താമസ സ്ഥലത്ത് എത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.

അക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കൊല്ലം അഞ്ചൽ സ്വദേശിയായ അനീഷും സുഹൃത്ത് ഷംനാദ് എടുക്കുകയും സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ആയിരുന്നു. സംഭവം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉടൻതന്നെ കർശന നടപടി കൈക്കൊള്ളുമെന്നാണ് കരുതുന്നത്.