ഉത്തർപ്രദേശിൽ ഗു-ണ്ടാസംഘങ്ങളുടെ വെടിയേറ്റ് ഡിവൈഎസ്പി ഉൾപ്പെടെ എട്ട് പോലീസുകാർ കൊ-ല്ലപ്പെട്ടു

ലക്‌നൗ: ഉത്തർപ്രദേശിൽ ആക്രമി സംഘങ്ങളുടെ വെടിയേറ്റ് ഡിവൈഎസ്പി അടക്കം എട്ട് പോലീസുകാർ കൊ-ല്ലപ്പെട്ടു. നാലു പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൊടും ക്രി-മിനലായ വികാസ് ദുബായ്ക്ക് വേണ്ടിയുള്ള തിരച്ചിലിനിടെയാണ് അക്രമിസംഘം പോലീസിന് നേരെ വെടിയുതിർത്തത്. ഉത്തർപ്രദേശിലെ കാൺപൂരിലെ ബിക്കാരു ഗ്രാമത്തിലാണ് സംഭവം നടന്നത്. ഡിവൈഎസ്പി ദേവേന്ദ്ര മിശ്രയും 3 എസ് പി മാരും നാലു കോൺസ്റ്റബിൾമാരുമാണ് കൊ-ല്ലപ്പെട്ടത്. വെടിയേറ്റ് നാലുപേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.

ആ-ക്രമണത്തിൽ കൊ-ല്ലപ്പെട്ടവർക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. അ-ക്രമികൾക്കെതിരെ കർശനമായ നടപടി കൈക്കൊള്ളാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശം നൽകിയിട്ടുണ്ട്. വെടിവെപ്പിനെ തുടർന്ന് ഫോറൻസിക് സംഘങ്ങൾ ഉൾപ്പെടെ സ്ഥലത്ത് പരിശോധന നടത്തി വരികയാണ്. ഉത്തർപ്രദേശ് അഡീഷണൽ ചീഫ് സെക്രട്ടറിയോട് ഡിജിപിയോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിലെ റിപ്പോർട്ട് തേടിയിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു