രാമൻ സ്നേഹമാണ്, ക്രൂരത യിലും അനീതിയിലും പ്രകടമാകില്ല; രാഹുൽ ഗാന്ധി

ഡൽഹി: രാമൻ വെറുപ്പിൽ പ്രകടമാകില്ലെന്നും ശ്രീരാമൻ സ്നേഹമാണെന്നും കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. മാനവീകതയുടെ മൂർത്തീഭാവമാണ് രാമൻ. അയോധ്യ ക്ഷേത്ര നിർമ്മാണത്തിന്റെ ഭാഗമായി ഇന്ന് നടന്ന ശിലാസ്ഥാപനത്തിന്റെയും ഭൂമിപൂജയുടെയും അടിസ്ഥാനത്തിലാണ് രാഹുൽ ഇക്കാര്യം ട്വീറ്റ് ചെയ്തത്.

മര്യാദാപുരുഷോത്തമനായ ശ്രീരാമൻ മനുഷ്യനന്മയുടെ മൂർത്തി രൂപമാണ്. മനസ്സിലെ മനുഷ്യത്വത്തിന് ആന്തരിക സത്യമാണെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു, രാമൻ നീതിയാണ്, കരുണയാണ്, ക്രൂരത യിലൂടെ പ്രകടമാകില്ല. അനീതിയിലും അത് പ്രകടമാകില്ലെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.

അഭിപ്രായം രേഖപ്പെടുത്തു