പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതപരിവർത്തനം നടത്തിയ സംഭവത്തിൽ സാക്കിർ നായിക്കിനെതിരെ എൻഐഎയെ കേസെടുത്തു

ചെന്നൈ: വിവാദ, മത പ്രഭാഷകനായ സാക്കിർ നായിക്കിനെതിരെ ചെന്നൈ സ്വദേശിനിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതപരിവർത്തനം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് എൻ ഐ എ സംഘം കേസ് രജിസ്റ്റർ ചെയ്തു. തങ്ങളുടെ മകളെ ഒരുപറ്റം ബംഗ്ലാദേശികൾ ചേർന്ന് തട്ടിക്കൊണ്ടുപോവുകയും മതപരിവർത്തനം നടത്തിയെന്നും ചെന്നൈ സ്വദേശിയായ ബിസിനസുകാരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ മെയ് മാസം ചെന്നൈ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം അനുസരിച്ച് കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.

തുടർന്ന് എൻഐഎ സംഘം ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാവ് എസ് എസ് ഹുസൈന്റെ മകൻ നസീഫിനെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊണ്ടുപോകൽ, മനുഷ്യക്കടത്ത്, ഗൂഢാലോചന, ലൈം-ഗികചൂഷണം, വ-ധഭീഷ-ണി തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയിട്ടുള്ളത്.

അഭിപ്രായം രേഖപ്പെടുത്തു