പേയിംഗ്‌ ഗസ്റ്റായി താമസിച്ചായിരുന്ന വീട്ടിലെ കൗമാരക്കാരനെ ലൈംഗീകമായി പീഡിപ്പിച്ച ഇരുപത്തിനാലുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു

മുംബൈ ; പേയിംഗ്‌ ഗാസ്റ്റായി താമസിച്ചായിരുന്ന വീട്ടിലെ കൗമാരക്കാരനെ ലൈംഗീകമായി പീഡിപ്പിച്ച ഇരുപത്തിനാലുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ ഗോരേഗാവിൽ പേയിംഗ് ഗെസ്റ്റ് ആയി താമസിച്ച് വരികയായിരുന്നു യുവതി വീട്ടിലെ കൗമാരക്കാരനായ ആൺകുട്ടിയെ നിരന്തരം ലൈംഗീക ചേഷ്ടകൾക്ക് വിധേയനാക്കുകയായിരുന്നു.

കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബറിലാണ് യുവതി പേയ്‌നിംഗ് ഗസ്റ്റ് ആയി താമസിക്കാനെത്തിയത്. കൂടെ യുവതിയുടെ മകളുമുണ്ടായിരുന്നു. മകനുമായി സൗഹൃദം സ്ഥാപിക്കുകയും ലൈംഗീകമായി ഉപദ്രവിക്കുകയും ചെയ്തതായാണ് പരാതിയിൽ പറയുന്നത്. വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് പീഡന വിവരം അറിയുന്നത്. യുവതി കഴിഞ്ഞ മാസം താമസം ഒഴിഞ്ഞിരുന്നു. പോലീസ് കേസെടുത്തതോടെ ഒളിവിൽ പോയ യുവതിയെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു