മഹാരാഷ്ട്രയിൽ തൃപ്തി ദേശായിക്ക് പ്രവേശന വിലക്കേർപ്പെടുത്തി മഹാരാഷ്ട സർക്കാർ

മുബൈ : മഹാരാഷ്ട്രയിൽ തൃപ്തി ദേശായിക്ക് പ്രവേശന വിലക്കേർപ്പെടുത്തി മഹാരാഷ്ട സർക്കാർ. മഹാരാഷ്ട്രയിലെ ഷിർദി മേഖലയിൽ പ്രവേശിക്കുന്നതിനാണ് വിലക്ക്. സായിബാബ ക്ഷേത്രത്തിലെ വസ്ത്രധാരണ നിർദേശങ്ങൾക്ക് ശേഷം തൃപ്തിയുടെ പ്രസ്താവന വിവാദമായിരുന്നു. ഇതിനെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയത്.

ഡിസംബർ 11 വരെയാണ് വിലക്ക്. ഭക്തർ മാന്യമായി വസ്ത്രം ധരിച്ചു വേണം ക്ഷേത്രത്തിലെത്താൻ എന്ന് ക്ഷേത്രം ഭാരവാഹികൾ ബോർഡ് വച്ചിരുന്നു. ഇത് എടുത്ത് കളയണമെന്നും അല്ലങ്കിൽ താൻ വന്ന് എടുത്ത് കളയുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. മേഖലയിലെ ക്രമസമാധാനനില കണക്കിലെടുത്താണ് തൃപ്തി ദേശായിക്ക് വിലക്കേർപ്പെടുത്തിയത്.

അഭിപ്രായം രേഖപ്പെടുത്തു