കർഷകന്റെ വീട്ടിലെത്തി നിലത്തിരുന്ന് ഭക്ഷണം കഴിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചത് കർഷകന്റെ വീട്ടിൽ നിന്ന്. കർഷകന്റെ വീട്ടിൽ നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന അമിത് ഷാ യുടെ ചിത്രങ്ങൾ വൈറലായി. കിഴക്കൻ മുദനപുരിലെ ഒരു ഗ്രാമത്തിലെ കർഷകന്റെ വീട്ടിലാണ് അഭ്യന്തര മന്ത്രിക്ക് ഉച്ച ഭക്ഷണം തയ്യാറാക്കിയിരുന്നത്.

ബിജെപി റാലിയിൽ പങ്കെടുക്കാൻ എത്തിയ അമിത് ഷാ ഭക്ഷണത്തിന് ഉണ്ടാകുമെന്ന് ക്ലബ് അംഗങ്ങളാണ് അറിയിച്ചത്. ഇങ്ങനെ ഒരു അവസരം ലഭിക്കുമെന്ന് കരുതിയില്ലെന്നും കർഷകനായ സനാതൻ സിങ് പറയുന്നു. വിഭവ സമൃദമായ ഭക്ഷണം നല്കാൻ സാധിച്ചില്ല ചോറും പരിപ്പുമാണ് നൽകിയതെന്നും കർഷകൻ പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു