ഇന്ത്യാവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ട്വിറ്റർ അകൗണ്ടുകൾ നീക്കം ചെയ്തു

ഇന്ത്യാവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ട്വിറ്റർ അകൗണ്ടുകൾ ട്വിറ്റർ നീക്കം ചെയ്തു. കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. രാജ്യത്തിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും രാജ്യവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത 257 ട്വിറ്റർ അകൗണ്ടുകളാണ് ട്വിറ്റർ നീക്കം ചെയ്തത്.

പാകിസ്ഥാൻ പിന്തുണയോടെ നിരവധി ട്വിറ്റർ അകൗണ്ടുകൾ രാജ്യവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. കാർഷിക സമരവുമായി ബന്ധപ്പെട്ട് രാജ്യത്തെ അപകീർത്തിപ്പെടുത്താനും കർഷക സമരത്തിൽ പ്രശ്നങ്ങൾ ശ്രഷ്ടിക്കാനും ട്വിറ്റര് അകൗണ്ടുകൾ വഴി ശ്രമം നടന്നിരുന്നു.