കോലീബി സഖ്യം ആരോപിക്കുന്ന സിപിഎം തമിഴ്‌നാട്ടിൽ കോലീസി സഖ്യത്തിന്റെ നട്ടെല്ല്

ചെ​ന്നൈ: കേരളത്തിന് പുറത്തെത്തിയാൽ കോൺഗ്രസ്സും സിപിഎമ്മും തങ്ങളുടെ ശത്രുത മറന്ന് ഒന്നാവുന്നത് രാജ്യത്ത് ഉടനീളം കാണാവുന്നതാണ്. കേരളത്തിന് പുറത്ത് ബിജെപിയെ നേരിടുക എന്നത് മാത്രമാണ് ഇരു പാർട്ടികളുടെയും ലക്‌ഷ്യം. എന്നാൽ തമിഴ് നാട്ടിലെത്തിയാൽ മറ്റൊരു കൂട്ട് കെട്ടാണ് ഇപ്പോൾ ചർച്ചയാകുന്നത്. കേരളത്തിൽ ശത്രുക്കളായി തുടരുന്ന കോൺഗ്രസ്സും സിപിഎം ഉം കൂടാതെ മുസ്‌ലിം ലീഗും തമിഴ്‌നാട്ടിൽ ഒന്നിച്ച് പ്രചരണം നടത്തുന്ന കാഴ്ചയാണ് കാണാൻ കഴിയുക.

തെരെഞ്ഞെടുപ്പ് യോഗങ്ങളിലും, തെരെഞ്ഞെടുപ്പ് പ്രചരണ വേദികളിലും,തെരെഞ്ഞെടുപ്പ് വാഹനങ്ങളിലും മൂന്ന് മുന്നണികളുടെയും കൊടി പാറികളിക്കുന്നത് കാണാം. സ്ഥാനാർത്ഥികളുടെയും നേതാക്കളുടെയും വാഹനങ്ങളിലും ഇത്തരത്തിൽ മൂന്ന് കൊടിയും കാണാം. ഡിഎംകെ നേത്യത്വം നൽകുന്ന മതേതര പുരോഗമന മുന്നണിയിലാണ് കോൺഗ്രസ്സും സിപിഎമ്മും മുസ്‌ലിം ലീഗും അണിനിരക്കുന്നത്. കേരളത്തിൽ മുസ്‌ലിം ലീഗിനെ വർഗീയ കക്ഷിയായി കാണുന്ന സിപിഎം തമിഴ് നാട്ടിലെത്തിയാൽ മതേതര മുന്നണിയാണ് മുസ്‌ലിം ലീഗിനെ കാണുന്നത്.

ബിജെപി അണ്ണാ ഡിഎംകെ സഖ്യത്തെ പരാജയപ്പെടുത്താനാണ് സിപിഎമ്മും,കോൺഗ്രസ്സും,മുസ്‌ലിം ലീഗും മതേതര മുന്നണിയിൽ കൈകോർത്ത് നിൽക്കുന്നത്. കോൺഗ്രസ്സ് 25 സീറ്റിലും,സിപിഎം 6 സീറ്റിലും,മുസ്‌ലിം ലീഗ് 3 സീറ്റിലുമാണ് മത്സരിക്കുന്നത്. കേരളത്തിൽ തെരെഞ്ഞെടുപ്പ് കാലമാകുമ്പോൾ സിപിഎം തോൽവി ഉറപ്പിച്ച മണ്ഡലങ്ങളിൽ കോലീബി സഖ്യമുണ്ടെന്ന് പറയാറുണ്ട് എന്നാൽ തമിഴ് നാട്ടിലിപ്പോൾ നടക്കുന്നത് കോലീസി സഖ്യത്തിന് വൈകാതെ തന്നെ വിശദീകരണം നൽകേണ്ടി വരും.

അഭിപ്രായം രേഖപ്പെടുത്തു