രാജ്യത്തിന് മാതൃകയാവണം ; കുംഭമേള അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി

ന്യുഡൽഹി : കോവിഡ് വൈറസ് വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ ഹരിദ്വാറിൽ നടക്കുന്ന കുംഭമേള അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുംഭമേള പ്രതീകാത്മകമായി നടത്തണമെന്നും പ്രധാനമന്ത്രി ആവിശ്യപ്പെട്ടു. കുംഭമേളയിൽ പങ്കെടുത്തവർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്നാണ് പ്രധാനമന്ത്രിയുടെ ഇടപെടൽ.

കുംഭമേള അവസാനിപ്പിച്ച് പ്രതീകാത്മകമായി നടത്തുന്നതിന് സന്ന്യാസിമാർ പിന്തുണ അറിയിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. രാജ്യം കോവിഡിനോട് പൊരുതുന്ന സാഹചര്യത്തിൽ കുംഭമേള അവസാനിപ്പിക്കുന്നത് മാതൃകാപരമാണെന്ന് നരേന്ദ്രമോദി പറഞ്ഞു. കുംഭമേളയിൽ പങ്കെടുത്ത രണ്ട് ലക്ഷത്തിലധീകം പേരെ കോവിഡ് ടെസ്റ്റിന് വിധേയരാക്കിയപ്പോൾ ആയിരത്തോളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.