വിനോദയാത്രയ്ക്ക് പോയ പെൺകുട്ടിയെ ശീതള പാനിയത്തിൽ മയക്ക് മരുന്ന് നൽകി പീഡിപ്പിച്ചു ; ഒത്തശ ചെയ്തത് പെൺസുഹൃത്ത്

ഭോപ്പാൽ : ആൺ സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് പോയ പെൺകുട്ടിയെ ശീതള പാനിയത്തിൽ മയക്ക് മരുന്ന് നൽകി സുഹൃത്തുക്കൾ പീഡിപ്പിച്ചു. ആൺ സുഹൃത്തുക്കൾക്കൊപ്പം മണ്ഡുവിലേക്ക് പോയ പെൺകുട്ടിക്ക് സംഘത്തിലെ മറ്റൊരു പെൺകുട്ടിയാണ് മയക്ക് മരുന്ന് നൽകി അബോധാവസ്ഥയിലാക്കിയതെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. സുഹൃത്തായ പെൺകുട്ടിയാണ് നിർബന്ധപൂർവം വിനോദയാത്രയ്ക്ക് ക്ഷണിച്ചതെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.

മൂന്ന് ആൺ സുഹൃത്തുക്കൾക്കൊപ്പമാണ് പീഡനത്തിന് ഇരയായ പെൺകുട്ടിയും മറ്റൊരു പെൺ സുഹൃത്തും വിനോദയാത്രയ്ക് പോയത്. വിനോദയാത്ര കഴിഞ്ഞ് തിരിച്ച് വരുമ്പോഴാണ് സംഘത്തിലെ പെൺസുഹൃത്ത് ശീതള പാനിയത്തിൽ മയക്ക് മരുന്ന് കലർത്തി പെൺകുട്ടിക്ക് നൽകിയത്. തുടർന്ന് പെൺസുഹൃത്ത് നോക്കി നിൽക്കെ ആഷിക്,നകുൽ,ഹിതേഷ് എന്നിവർ ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

വിനോദയാത്രയ്ക്ക് ശേഷം ഇൻഡോറിൽ നിന്നും തിരിച്ചുവരുമ്പോഴാണ് പെൺകുട്ടി പീഡനത്തിന് ഇരയായതെന്ന് പോലീസ് പറയുന്നു. കാറിൽ വെച്ച് നടന്ന പീഡനം പെണ്സുഹൃത്ത് മൊബൈലിൽ പകർത്തുകയും ചെയ്തതായി പോലീസ് പറയുന്നു.

പ്രതികൾ നേരത്തെ പെൺകുട്ടിയുടെ സുഹൃത്തിനെ പീഡിപ്പിക്കുകയും സമാന രീതിയിൽ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സുഹൃത്തായ പെൺകുട്ടിയെ വിനോദയാത്രയ്ക്ക് എത്തിക്കുകയും പീഡനത്തിന് കൂട്ട് നിൽക്കുകയും ചെയ്തത് പ്രതികളുടെ ഭീഷണിയെ ഭയന്നാകാമെന്നാണ് പോലീസ് പറയുന്നത്.