കളിയിക്കാവിളയിൽ എസ്ഐയെ കൊലപ്പെടുത്താൻ വേണ്ടി തോക്ക് നൽകിയത് കർണാടകയിൽ പിടിയിലായ ഇജ്‌ജാസ് പാഷ

കളിയിക്കാവിളയിൽ എ എസ് ഐ ഏലീയാസിനെ വെടിവെച്ചു കൊലപ്പെടുത്താൻ വേണ്ടി തൗഫീക്കിനും, അബ്ദുൽ ഷമീമിനും തോക്ക് എത്തിച്ചു നൽകിയത് കർണാടകയിൽ പിടിയിലായ ഇജ്‌ജാസ് പാഷയെന്ന് സ്ഥിരീകരണവുമായി പോലീസ്. മുംബൈയിൽനിന്നും ഇജാസിനു ലഭിച്ച തോക്ക് ബാംഗ്ലൂരിൽ വച്ച് തൗഫീക്കിന് നൽകുകയായിരുന്നു.

കഴിഞ്ഞദിവസം നിരോധിത തീവ്രവാദ സംഘടനയായ അൽ ഉമ്മയുമായി ബന്ധമുണ്ടെന്ന് കരുതുന്ന അഞ്ചു പേരെ ബാംഗ്ലൂർ സെൻട്രൽ ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു. ഇക്കൂട്ടത്തിൽ പിടിയിലായ ഒരാളാണ് ഇജാസ് പാഷ. കർണാടകയിലെ ശിവമോഗ, കോലാർ, രാമനഗര എന്നീ സ്ഥലങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായവരുടെ തീവ്രവാദ ബന്ധത്തെ കുറിച്ച് കൂടുതലായി പോലീസ് അന്വേഷിച്ചുവരികയാണ്.

അഭിപ്രായം രേഖപ്പെടുത്തു