ആക്രമണം അഴിച്ചുവിട്ട 5 പോപ്പുലർ ഫ്രണ്ടുകാരെ പോലീസ് അറസ്റ്റ്‌ ചെയ്തു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രതിഷേധത്തിന്‍റെ മറവിൽ ഉത്തർപ്രദേശിൽ വ്യാപകമായ ആക്രമണം അഴിച്ചുവിട്ട അഞ്ചു പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു.

സി എ എ, എൻ ആർ സി എന്നിവയ്ക്കെതിരെയുള്ള പ്രതിഷേധത്തിന്‍റെ പേരിൽ കലാപത്തിന് ആഹ്വാനം ചെയ്യുകയും കലാപം അഴിച്ചു വിടുകയും ചെയ്ത പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പിടിയിലായത്. സെയ്ദ് അബ്ദുൽ, മുഹമ്മദ്‌ ഉമർ, മുഹമ്മദ്‌ വാസിക്, ഫിസാൻ മുംതാസ്, സർവാർ ആലം എന്നിവരെയാണ് കാൻപൂർ യത്തീംഖാന മേഖലയിൽ നിന്നും പിടികൂടിയത്. പ്രതികളെ പോലീസ് റിമാൻഡ് ചെയ്തു