ലോക ഹിന്ദുമഹാസഭ സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് ബച്ചൻ വെടിയേറ്റ് മരിച്ചു

ലക്‌നൗ: ലോക ഹിന്ദുമഹാസഭയുടെ സംസ്ഥാന അധ്യക്ഷനായ രഞ്ജിത്ത് ബച്ചൻ വെടിയേറ്റ് മരിച്ചു. ഇന്ന് പുലർച്ചെയാണ് ഒരുസംഘം അക്രമികൾ അദ്ദേഹത്തെ വെടിവെച്ചു കൊലപ്പെടുത്തിയത്. കൃത്യം നിർവഹിച്ച ശേഷം അക്രമികൾ ബൈക്കിൽ കയറി രക്ഷപെടുകയായിരുന്നു. ഹസ്രത്ഗഞ്ച് വെച്ചായിരുന്നു അദ്ദേഹത്തെ വെടിവെച്ചത്.

പുലർച്ചെ നടക്കാനിറങ്ങിയപ്പോളാണ് വെടിയുതിർത്തതെന്നു പറയുന്നു. സംഭവ സ്ഥലത്തു വെച്ചുതന്നെ രഞ്ജിത്ത് കൊല്ലപ്പെട്ടു. തലയിൽ നിരവധി തവണ വെടിയേറ്റ അവസ്ഥയിലായിരുന്നു മൃതദേഹം. രഞ്ജിത്തിന്റെ സഹോദരനും വെടിയേറ്റിട്ടുണ്ട്. ഇയാളെ ട്രോമോ സെന്ററിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പോലീസ് സംഘം സ്ഥലം സന്ദർശിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വിട്ടയച്ചു. കൊലനടത്തിയവർക്കെതിരെ പോലീസ് അന്വേഷണം ഊർജിതമാക്കി.

അഭിപ്രായം രേഖപ്പെടുത്തു