എന്തൊക്കെ പ്രതിസന്ധികളുണ്ടായാലും പൗരത്വ നിയമം രാജ്യത്ത് നടപ്പാക്കുമെന്ന് പ്രധാനമന്ത്രി

വാരണാസി: രാജ്യത്തു എന്തൊക്കെ പ്രസിസന്ധികൾ ഉണ്ടായാലും പൗരത്വ നിയമത്തിൽ നിന്നും ഒരിഞ്ചു പോലും പിൻമാറില്ലെന്നും അത് നടപ്പാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യ താല്പര്യത്തിനു ഈ തീരുമാനം അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. വരാണസിയിൽ നടന്ന പരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ആർട്ടിക്കിൾ 370 റദ്ധാക്കിയ നടപടിയും പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തിലും എല്ലാം ഉറച്ചു നിൽക്കുന്നുവെന്നും രാജ്യത്തിന്റെ താല്പര്യത്തിനു ഇതെല്ലാം ആവശ്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അയോധ്യയിൽ രാമക്ഷേത്രമെന്നത് വിശ്വാസികളുടെ സ്വപ്നമായിരുന്നെന്നും അത് അതികം താമസിയാതെ തന്നെ ഉയരുമെന്നും അതിനായി ട്രസ്റ്റ്‌ രൂപീകരിച്ചിട്ടുണ്ടെന്നും പൊതു താല്പര്യത്തിന് അനുസരിച്ചാകും ക്ഷേത്രം ഉയരുകയെന്നും അദ്ദേഹം വ്യക്തമാക്കി.