ക്രിസ്ത്യൻ മതത്തിൽ ജനിച്ച എന്റെ ഭാര്യ ഹിന്ദുവാണ്: വീട്ടിൽ പൂജാമുറിയുണ്ട്, വെളിപ്പെടിത്തലുമായി വിജയിയുടെ അച്ഛൻ

ചെന്നൈ: തമിഴ് സിനിമാതാരം വിജയിയുടെ അച്ഛൻ ഹിന്ദു മതത്തിൽപെട്ട ആളാണെന്നും തന്റെ ഭാര്യ ക്രിസ്ത്യൻ മത വിശ്വാസിയാണെന്നും വെളിപ്പെടുത്തലുമായി രംഗത്ത്. കഴിഞ്ഞ ദിവസം ആദായ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടു വിജയിയുടെ വസതിയിലും സ്ഥാപനത്തിലും റെയിഡ് നടന്നിരുന്നു. തുടർന്ന് വിജയിയുടെ മതം തെളിയിക്കുന്ന തരത്തിലുള്ള കുറിപ്പുകളും ഫേസ്ബുക്ക് പോസ്റ്റുകളും മറ്റും ഉയർന്നു വരാനും ഇടയായി. എന്നാൽ ഇപ്പോൾ ഇതിനു മറുപടിയുമായി വിജയിയുടെ പിതാവ് രംഗത്തെത്തിയിരിക്കുകയാണ്. വിജയിയുടെ പിതാവും തമിഴ് സിനിമയുടെ സംവിധായകൻ കൂടിയായ ചന്ദ്രശേഖറാണ് പ്രതികരണവുമായി എത്തിയത്.

തങ്ങളുടെ കുടുംബ ജീവിതത്തിൽ മതവിശ്വാസങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ക്രിസ്ത്യൻ മതത്തിൽ ജനിച്ച ആളാണെന്നും തന്റെ ഭാര്യ ഹിന്ദു മതവിശ്വാസി ആണെന്നും, കല്യാണം കഴിഞ്ഞിട്ട് 45 വര്ഷമായെന്നും ഇന്നേവരെ ഭാര്യയുടെ മതവിശ്വാസത്തിൽ ഇടപെട്ടിട്ടില്ലെന്നും ചന്ദ്രശേഖർ വ്യക്തമാക്കി. ജീവിതത്തിൽ ഒരു തവണ ജെറുസലേമിൽ പോയിട്ടുണ്ടെന്നും മൂന്ന് തവണ തിരുപ്പതിയിലും പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വീട്ടിൽ പൂജാമുറിയുണ്ടെന്നും, വിജയിയുടെ കല്യാണം ക്രിസ്ത്യൻ മതാചാരപ്രകാരമാണ് നടത്തിയതെന്ന് പറയുന്നവർ തെളിവുകൾ കൈണ്ടുവരട്ടെയെന്നും, അത് തെളിയിക്കാൻ അവർക്ക് സാധിച്ചില്ലങ്കിൽ അവർ പരസ്യമായി മാപ്പ് പറയുമോയെന്നും ചന്ദ്രശേഖർ ചോദിച്ചു.