അർദ്ധ സൈനീക വിഭാഗത്തിന് നേരെ ആസിഡ് ആക്രമണം ; വെടിവെയ്ക്കാൻ ഉത്തരവ്

ഡൽഹിയിൽ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന കലാപകാരികൾ അർദ്ധ സൈനീക വിഭാഗത്തിന് നേരെ ആസിഡ് ആക്രമണം നടത്തി. അക്രമ ബാധിത പ്രദേശങ്ങളിലുള്ള കോളനികളിൽ പ്രവേശിക്കാൻ ശ്രമിക്കവെയാണ് അർദ്ധ സൈനീക വിഭാഗത്തിലെ കമന്റോയ്ക്ക് നേരെ ആസിഡ് ആക്രമണമുണ്ടായത്.

ആസിഡും അതുപോലെ ഉള്ള രാസവസ്തുക്കളും കലാപകാരികൾ വ്യാപകമായി അക്രമിക്കാനുപയോഗിക്കുന്നതായി റിപ്പോർട്ട് പുറത്ത് വരുന്നു. ആസിഡ് ആക്രമണം നേരിട്ട കമന്റോയെ ഹോസ്പിറ്റലിലേക്ക് മാറ്റി. അക്രമം ശക്തമായതോടെ അക്രമകാരികൾക്കെതിരെ വെടി വെയ്ക്കാൻ പൊലീസിന് നിർദ്ദേശം നൽകിയതായും റിപ്പോർട്ട്